മകന്‍ പത്താംക്ലാസ് തോറ്റു ; പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്ത് അച്ഛന്‍ ആഘോഷിച്ചു

മകന്‍ പത്താംക്ലാസ് തോറ്റു ; പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്ത് അച്ഛന്‍ ആഘോഷിച്ചു
ഇത് വളരെ വിചിത്രമായി തോന്നും . മകന്‍ തോറ്റപ്പോള്‍ അച്ഛന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചാല്‍ ആരായാലും ഞെട്ടും. തോറ്റതിനെ ഓര്‍ത്ത് സങ്കടപ്പെടാതെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കിയാണ് അച്ഛന്‍ മകനെ സന്തോഷിപ്പിച്ചത്. പടക്കം പൊട്ടിച്ചും നാടാകെ മധുരം നല്‍കിയുമാണ് പിതാവ് ആഘോഷിച്ചത്.

ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസാണ് മകന്റെ തോല്‍വി വ്യത്യസ്തമായി ആഘോഷിച്ചത്. ഇങ്ങനെയാണ് എനിക്ക് മകനെ പ്രോത്സാഹിപ്പിക്കേണ്ടത്. മിക്ക കുട്ടികളും പരീക്ഷയില്‍ തോറ്റാല്‍ വിഷാദത്തിലേക്ക് വീണുപോകാറാണ് പതിവ്. ചിലര്‍ ആത്മഹത്യയ്ക്ക് മുതിരാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുള്ളത്. ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ട്, അദ്ദേഹം പറഞ്ഞു.

കൂടാതെ അടുത്ത വര്‍ഷം മകന് വീണ്ടും പരീക്ഷ എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്രകുമാര്‍ പ്രകടിപ്പിച്ചു.പിതാവിന്റെ പ്രവൃത്തി മകനും ആശ്വാസം നല്‍കുന്നതാണ്. ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള പ്രചോദനമാണെന്നും അടുത്ത വര്‍ഷം ഉറപ്പായും താന്‍ ജയിക്കുമെന്നും മകന്‍ അഷു കുമാര്‍ പറയുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ അച്ഛന്‍ ചെയ്തത് മികച്ച കാര്യമാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

Other News in this category4malayalees Recommends