അച്ഛന്റെയും സഹോദരിയുടേയും കണ്‍മുന്നില്‍ മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു

അച്ഛന്റെയും സഹോദരിയുടേയും കണ്‍മുന്നില്‍ മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു
മലപ്പുറം തിരൂരങ്ങാടിയില്‍ അച്ഛനും സഹോദരിയ്ക്കും ഒപ്പം മുടിവെട്ടാന്‍ കടയിലേക്ക് നടന്നുപോയ മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. അച്ഛന്റെ കൈപിടിച്ചു കടയിലേക്ക് പോകവേ കുഞ്ഞിനെ സ്വകാര്യ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ, സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് അച്ഛന്റെ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചത്.

മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബിസ്മില്ല എന്ന ബസാണ് ഇടിച്ചത്. നിലത്തുവീണ കുട്ടിയെ പിതാവ് എടുക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മുന്നോട്ടെടുത്ത ബസ് കുട്ടിയെ തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ ബസ് യാത്രക്കാര്‍ ബഹളം വച്ചതോടെ ഏതാനും മീറ്റര്‍ അകലെ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends