അംബാനി കുടുംബത്തില്‍ വീണ്ടുമൊരു കല്യാണ മേളം

അംബാനി കുടുംബത്തില്‍ വീണ്ടുമൊരു കല്യാണ മേളം
മുകേഷ് അംബാനി നിത ദമ്പതികളുടെ വീട്ടില്‍ കല്യാണക്കാലം. ഇരട്ടകളായ ആകാശിനും ഇഷയ്ക്കും പിന്നാലെ ആനന്ദിന്റെയും വിവാഹ നിശ്ചയം നടന്നു. മൂത്ത സഹോദരങ്ങളെ പോലെ ദീര്‍ഘകാല സുഹൃത്തിനെ തന്നെയാണ് ആനന്ദും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. രാധിക മെര്‍ച്ചന്റാണ് ആനന്ദിനെ വധുവായി എത്തുന്നതെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

24 കാരിയായ രാധിക ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുമായുള്ള ഗോസിപ്പുകള്‍ക്കാണ് ഇതോടെ വിരാമമായത്. സാറയെ വിവാഹം കഴിയ്ക്കാനായത് ആനന്ദ് വണ്ണം കുറച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, ആനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് റിലയന്‍സിന്റെ വക്താവ് പ്രതികരിച്ചു. കുടുംബത്തിലെ എല്ലാ പരിപാടികളിലും രാധിക എത്തുന്നുണ്ടെന്നും റിലയന്‍സ് വ്യക്തമാക്കി.

ആകാശിന്റെ വിവാഹ നിശ്ചയത്തിന് ശേഷം കുടുംബമൊന്നിച്ച് സിദ്ധിവിനായക ക്ഷേത്ര ദര്‍ശനം നടത്തുമ്പോഴും ആനന്ദിനൊപ്പം രാധിക ഉണ്ടായിരുന്നു. എന്നാല്‍ അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹ നിശ്ചയത്തിന് ശേഷമാണ് ആനന്ദുമായുള്ള ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത്. എന്നാല്‍ ആനന്ദിന്റെ വിവാഹ കാര്യം സംബന്ധിച്ച വാര്‍ത്തകളൊന്നും വാസ്തവമല്ലെന്നാണ് റിലയന്‍സ് വക്താക്കള്‍ പ്രതികരിച്ചത് .

വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലിനെയാണ് മുകേഷ് അംബാനിയുടെ മകന്‍ ഇഷ വിവാഹം കഴിക്കുന്നത്. ആകാശ് അംബാനിയുടെ വധു ശ്ലോക മേത്ത, രക്ത വ്യാപാരി റസല്‍ മേത്തയുടെ മകളാണ് .

Other News in this category4malayalees Recommends