കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബിഎസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു ; ഇനി കടക്കാന്‍ കടമ്പകളേറെ

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബിഎസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു ; ഇനി കടക്കാന്‍ കടമ്പകളേറെ
കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പതു മണിക്കാണ് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് യെദിയൂരപ്പ കര്‍ണാടകയുടെ 24 ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി അധികാരമേറ്റത്.വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍.

രാവിലെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് യെദിയൂരപ്പ രാജ്ഭവനിലെത്തിയത്. യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാജ്ഭവനു മുന്നിലായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പ്രതിഷേധം

നാളെ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദിയൂരപ്പ സമര്‍പ്പിച്ച കത്ത് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശം ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുകയാണ്. അതു കൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ വലിയ ആഹ്‌ളാദ പ്രകടനമൊന്നും നടത്തിയില്ല.

നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതില്‍ ഒരാള്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് ഇനിയും എട്ടു പേരുടെ പിന്തുണ കൂടി ആവശ്യമാണ്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇതു തള്ളിയാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ചത്.

Other News in this category4malayalees Recommends