20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി രോഗിയായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് വേണ്ട ; സംസാര ശേഷി നഷ്ടമായ 55 കാരനെ ഭാര്യ പെരുവഴിയിലുപേക്ഷിച്ചു

20 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത പ്രവാസി രോഗിയായി നാട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് വേണ്ട ; സംസാര ശേഷി നഷ്ടമായ 55 കാരനെ ഭാര്യ പെരുവഴിയിലുപേക്ഷിച്ചു
ഭാര്യ വീട്ടില്‍ നിന്നും ഇറക്കിവിട്ട രോഗിയായ പ്രവാസിയ്ക്ക് ഒടുവില്‍ ഗാന്ധിഭവനില്‍ അഭയം. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്രനെയാണ് (55) അഞ്ചല്‍ പോലീസ് അസുഖബാധിതനായാണ് നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും.

അടുത്ത കാലത്ത് ഹൃദയ സംബന്ധമായ അസുഖവും സ്‌ട്രോക്കും വന്നതോടെ ഭാര്യയ്ക്കും മക്കള്‍ക്കും ഇഷ്ടക്കേട് തുടങ്ങി. സംസാര ശേഷി കൂടി നഷ്ടമായതോടെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവീടിന് സമീപം ഇറക്കിവിടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് അഞ്ചല്‍ പോലീസിന്റെ അടുത്തെത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു. എന്നാല്‍ ഓട്ടോയില്‍ വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Other News in this category4malayalees Recommends