യുഎസില്‍ അബോര്‍ഷന് റഫര്‍ ചെയ്യുന്ന ക്ലിനിക്കുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടുകള്‍ ട്രംപ് ഭരണകൂടം നിഷേധിച്ചേക്കും; നിര്‍ണായക നിര്‍ദേശവുമായി ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ;തിരിച്ച് കൊണ്ടു വരുന്നത് റെയ്ഗന്‍കാലത്തെ നിയമം

യുഎസില്‍ അബോര്‍ഷന് റഫര്‍ ചെയ്യുന്ന ക്ലിനിക്കുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ടുകള്‍ ട്രംപ് ഭരണകൂടം നിഷേധിച്ചേക്കും; നിര്‍ണായക നിര്‍ദേശവുമായി  ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ;തിരിച്ച് കൊണ്ടു വരുന്നത് റെയ്ഗന്‍കാലത്തെ നിയമം
അബോര്‍ഷന് റഫര്‍ ചെയ്യുന്ന ക്ലിനിക്കുകള്‍ക്ക് ഫണ്ടുകള്‍ നിഷേധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒരുങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നു. ഇതിലൂടെ മുന്‍ പ്രസിഡന്റ് റൊണാല്‍ഡ് റെയ്ഗന്റെ കാലത്തെ നിയമമാണ് ട്രംപ് തിരിച്ച് കൊണ്ട് വരാന്‍ വഴിയൊരുങ്ങുന്നത്. ഇത് പ്രകാരം അബോര്‍ഷനായി റഫര്‍ ചെയ്യുന്ന ക്ലിനിക്കുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നല്‍കുന്നതിന് റെയ്ഗന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആ നിരോധനം പുനസ്ഥാപിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അബോര്‍ഷന്‍ പ്രൊവൈഡര്‍മാരുമായി സ്‌പേസ് ഷെയര്‍ ചെയ്യുന്നവര്‍ക്കു ഫെഡറല്‍ ഫണ്ട് ഇത് പ്രകാരം ട്രംപ് നിരസിക്കുന്നതായിരിക്കും.

ഇത് സംബന്ധിച്ച നിര്‍ദേശം ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ഒരു മുതിര്‍ന്ന വൈറ്റ്ഹൗസ് വക്താവ് വ്യാഴാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നിയമം നടപ്പിലാക്കാന്‍ ട്രംപ് ഒരുങ്ങിയാല്‍ അതിനെ ശക്തമായി എതിര്‍ത്ത് അബോര്‍ഷന്‍ റൈറ്റ്‌സ് സപ്പോര്‍ട്ടേര്‍സ് ഗ്രൂപ്പുകളും മെഡിക്കല്‍ ഗ്രൂപ്പുകളും രംഗത്തെത്തുമെന്നുറപ്പാണ്. ഇതിനെതിരെ അവര്‍ കോടതി കയറിയാല്‍ നിയമം നടപ്പിലാക്കാന്‍ ട്രംപിന് അത്രയെളുപ്പമാവുകയുമില്ല.

ട്രംപ് ഈ നിയമവുമായി മുന്നോട്ട് വന്നാല്‍ അബോര്‍ഷനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കടുത്ത ചര്‍ച്ചകളിലേര്‍പ്പെടുമെന്നുറപ്പാണ്. സെനറ്റ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് പോരാടുകയും ചെയ്യും. അബോര്‍ഷനെ കുറിച്ച് സ്ത്രീകളുമായി ഫാമിലി പ്ലാനിംഗ് ക്ലിനിക്കുകള്‍ ചര്‍ച്ച ചെയ്യുന്നത് റെയ്ഗന്റെ കാലഘട്ടത്തില്‍ നിരോധിച്ചിരുന്നു. ഇത് ലിഖിത നിയമം ആയിരുന്നില്ലെങ്കിലും ഇത് എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ അനുയോജ്യമായ ഉപയോഗമാണെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബില്‍ ക്ലിന്റന്റെ കാലത്തായിരുന്നു ഈ നിയമം റദ്ദാക്കിയിരുന്നത്.Other News in this category4malayalees Recommends