കുട്ടികളെ പീഡിപ്പിച്ച സംഭവം ; ചിലിയിലെ 34 ബിഷപ്പുമാര്‍ കൂട്ടരാജിയ്ക്ക് തയ്യാറായി

കുട്ടികളെ പീഡിപ്പിച്ച സംഭവം ; ചിലിയിലെ 34 ബിഷപ്പുമാര്‍ കൂട്ടരാജിയ്ക്ക് തയ്യാറായി
കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പുരോഹിതനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ചിലിയിലെ ബിഷപ്പുമാര്‍ കൂട്ടരാജിയ്ക്ക് ഒരുങ്ങുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് നല്‍കിയ കത്തിലാണ് റോമന്‍ കാത്തലിക് വിഭാഗത്തിലെ 34 ബിഷപ്പുമാരും രാജിയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്.

മാര്‍പ്പാപ്പയുമായി വത്തിക്കാനില്‍ നടത്തിയ മൂന്നുദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിഷപ്പുമാര്‍ രാജി സന്നദ്ധത അറിയിച്ചത്. പുരോഹിതനായ ഫെര്‍ണാര്‍ഡോ കാരാഡിമ 1980 കളിലും തൊണ്ണൂറുകളിലും കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച വിവരം മറച്ചു വച്ചതിന് ചിലിയിലെ ക്രൈസ്തവ ഭരണകൂടത്തിലെ അംഗങ്ങള്‍ ആരോപണം നേരിടുകയാണ്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനും വീഴ്ചയ്ക്കും ഇരയായ കുട്ടികളോട് മാപ്പു ചോദിക്കുന്നുവെന്ന് ബിഷപ്പുമാര്‍ മാര്‍പ്പാപ്പയ്ക്കുള്ള കത്തില്‍ വ്യക്തമാക്കി. ഇവരുടെ രാജി മാര്‍പ്പാപ്പ അംഗീകരിച്ചോ എന്ന വിവരം ലഭ്യമായിട്ടില്ല .

Other News in this category4malayalees Recommends