ഹാരി മെഗാന്‍ വിവാഹം ഇന്ന് ; ബ്രിട്ടന്‍ രാജകീയ വിവാഹത്തിന്റെ ലഹരിയില്‍ ; എല്ലാവരും കാത്തിരിക്കുന്നു ആ കാഴ്ച കാണാന്‍

ഹാരി മെഗാന്‍ വിവാഹം ഇന്ന് ; ബ്രിട്ടന്‍ രാജകീയ വിവാഹത്തിന്റെ ലഹരിയില്‍ ; എല്ലാവരും കാത്തിരിക്കുന്നു ആ കാഴ്ച കാണാന്‍
ഒടുവില്‍ കാത്തിരിപ്പിന് അവസാനമായി. രാജകീയ വിവാഹം വന്നെത്തി. ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ മേഗന്റെ പിതാവ് ചടങ്ങില്‍ പങ്കെടുക്കില്ല. അതിനാല്‍ ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനാകും വധൂപിതാവിന്റെ സ്ഥാനത്ത്.കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വിവാഹം ആശീര്‍വദിക്കും.

33 കാരനായ ഹാരി, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീട അവകാശത്തിലെ ആറാം സ്ഥാനക്കാരനുമാണ്. 36 കാരിയായ റേച്ചല്‍ മേഗന്‍ മാര്‍ക്‌ലെ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതല്‍ ഇഷ്ടത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം 2017 നവംബര്‍ 27ന് നടന്നിരുന്നു. 2018 മാര്‍ച്ച് 16ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് ജ്ഞാനസ്‌നാനം ചെയ്തതോടെ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. മേഗന്റെ രണ്ടാം വിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്.

വിവാഹത്തോടനുബന്ധിച്ച് വലിയ സുരക്ഷയാണ് വിന്‍സര്‍ കൊട്ടാരത്തിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം മുഴുവന്‍. കെയ്റ്റ് വില്യം ദമ്പതികളുടെ വിവാഹം ലോകം തന്നെ ശ്രദ്ധയോടെ കൗതുകത്തോടേയും വീക്ഷിച്ചിരുന്നു. ഹാരിയുടെ വിവാഹവും ഇത്തരത്തില്‍ തന്നെയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ മഹാ മാമാങ്കത്തിനായി...

Other News in this category4malayalees Recommends