ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും എംഎല്‍എമാരും സഭ വിട്ടത് വിവാദത്തില്‍

ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും എംഎല്‍എമാരും സഭ വിട്ടത് വിവാദത്തില്‍

വിശ്വാസ വോട്ടെടുപ്പിന് ഏതാനും മിനിറ്റിന് മുമ്പ് നാടകീയമായി രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയും മറ്റ് ബിജെപി എംഎല്‍എമാരും ദേശീയ ഗാനത്തിനിടെ സഭവിട്ടത് വിവാദത്തില്‍. രാജി പ്രഖ്യാപന പ്രസംഗത്തിന് ശേഷം സീറ്റില്‍ നിന്നിറങഅങി പോകുന്നതിനിടെയാണ് ദേശീയ ഗാനം മുഴങ്ങിയത്. ഇതു വകവയ്ക്കാതെ യെദ്യൂരപ്പ നടന്നു നീങ്ങുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.


അര മണിക്കൂറിന് അടുത്ത് നടത്തിയ പ്രസംഗത്തിന് ശേഷമാണ് രാജി. പിന്നാലെ സഭാ നടപടികള്‍ അവസാനിപ്പിച്ച് ദേശീയ ഗാനം തുടങ്ങി. എന്നാല്‍ യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും ഈ സമയത്ത് അറ്റന്‍ഷനായി നില്‍ക്കുന്നതിന് പകരം നടന്നു നീങ്ങുകയായിരുന്നു.

ദേശീയ ഗാനം അവസാനിച്ചപ്പോള്‍ അംഗങ്ങള്‍ ഇക്കാര്യം സഭാ നടത്തിപ്പുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും ദേശീയ ഗാനം മുഴക്കുകയും ചെയ്തു.

Other News in this category4malayalees Recommends