കോഴിക്കോട് മൂന്നു പേരുടെ മണത്തിനിടയായ പനി അപൂര്‍വ്വ വൈറസ് ബാധ ; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് മൂന്നു പേരുടെ മണത്തിനിടയായ പനി അപൂര്‍വ്വ വൈറസ് ബാധ ; പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ പുതിയതരം പനി അപൂര്‍വയിനം വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈറസ് ബാധ. അതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കുമെന്നും സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

മൃഗങ്ങളിലൂടെയാണ് വൈറസ് പകരുന്നതെന്നാണ് നിഗമനം. എന്നാല്‍ ഏതുതരം വൈറസ് ആണ് രോഗകാരിയെന്ന് വ്യക്തമല്ല. പരിശോധനാ ഫലങ്ങള്‍ പുറത്ത് വരാനുണ്ട്. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുകയും വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വിദഗ്ദര്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക മുന്‍ കരുതല്‍ എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക തരത്തിലുള്ള പതിനായിരത്തോളം മാസ്‌ക് ജില്ലയില്‍ നാളെ വിതരണം ചെയ്യും. രോഗ ബാധ സംബസിച്ച് കേന്ദ്ര സംഘത്തിന് വിവരം കൈമാറിയിട്ടുണ്ട്. ആവശ്യം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. ഒരു കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു എന്നതിനാല്‍ പരിസരവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends