കവന്‍ട്രിയിലെ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി തിരിച്ചെത്തി; അഭിമന്യു നാല് ദിവസം എവിടെയാണെന്നത് അജ്ഞാതം; 15 കാരന്‍ സ്‌കൂളില്‍ നിന്നും കടന്ന് കളഞ്ഞത് എക്സാമില്‍ നൂറില്‍ നൂറ് നേടിയത് കോപ്പി അടിച്ചിട്ടാണെന്ന ആരോപണം ഭയന്ന്

കവന്‍ട്രിയിലെ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി തിരിച്ചെത്തി; അഭിമന്യു നാല് ദിവസം എവിടെയാണെന്നത് അജ്ഞാതം; 15 കാരന്‍ സ്‌കൂളില്‍ നിന്നും കടന്ന് കളഞ്ഞത്  എക്സാമില്‍ നൂറില്‍ നൂറ് നേടിയത് കോപ്പി അടിച്ചിട്ടാണെന്ന ആരോപണം ഭയന്ന്
ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി അഭിമന്യുവെന്ന 15 കാരനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വച്ച് കാണാതായത് വന്‍ ആശങ്ക ജനിപ്പിച്ചിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമമിട്ട് കൗമാരക്കാരന്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസം അപ്രത്യക്ഷനായ ശേഷം പുറത്ത് വന്നിരിക്കുന്ന 15 കാരന്‍ എവിടെയായിരുന്നുവെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മുന്നില്‍ വായ തുറക്കാന്‍ അഭിമന്യു തയ്യാറായിട്ടില്ല. സ്‌കൂളില്‍ വച്ച് നടത്തിയ താന്‍ എക്സാമില്‍ നൂറില്‍ നൂറ് നേടിയത് കോപ്പി അടിച്ചിട്ടാണെന്ന ആരോപണം ഭയന്നാണ് അഭിമന്യു ഒളിവില്‍ പോയതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രിയപുത്രനും കവന്‍ട്രിയിലെ കിംഗ് ഹെന്റി VIII ഇന്റിപെന്റന്റ് സ്‌കൂളിലെ ഇയര്‍ 10 ലുള്ള വിദ്യാര്‍ത്ഥിയുമായ അഭിമന്യു മടങ്ങിയെത്തിയ സന്തോഷത്തിലാണ് അച്ഛനമ്മമാരായ വരീന്ദര്‍ ചോഹാനും (46) മാതാവ് നവനീതു(43)മെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഈ ടീനേജര്‍ അപ്രത്യക്ഷനായത് മുതല്‍ കവന്‍ട്രിയിലെ പോലീസ് രാപ്പകല്‍ ത്വരിതഗതിയിലുള്ള അന്വേഷണം നടത്തി വരവെയാണ് കുട്ടിയെ കണ്ടെത്തിയത്. ഈ മാസം 18ാം തിയതി വെള്ളിയാഴ്ച അമ്മ അവനെ വിദ്യാലയത്തില്‍ കൊണ്ടു വന്നാക്കിയെങ്കിലും പിന്നിട് കുട്ടിയെ കാണാതാവുകയായിരുന്നു.

അതിന് ശേഷം അഭിമന്യു സ്‌കൂളില്‍ വച്ച് യൂണിഫോം മാറ്റി സാധാരണ ഡ്രസിട്ട് പുറത്തേക്ക് പോകുന്ന വിഷ്വലുകള്‍ എ 45 ഫ്‌ലെചാംസ്റ്റെഡ് ഹൈവേയിലെ ബിപി ഗാരേജിലെ സിസിടിവിയില്‍ പകര്‍ത്തപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അഭിമന്യു പഠനത്തില്‍ മിടുക്കനാണെന്നും എന്നാല്‍ തെരുവുകളില്‍ അവന് ആപത്ത് സംഭവിക്കുമെന്നാണ് തങ്ങള്‍ ആശങ്കപ്പെടുന്നുവെന്നും വെളിപ്പെടുത്തി പിതാവ് രംഗത്തെത്തിയിരുന്നു. തന്റെ പുത്രന്‍ കോപ്പി അടിച്ചാണ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയതെന്ന ആരോപണമുണ്ടെങ്കിലും നിജസ്ഥിതി ഇനിയും വ്യക്താകേണ്ടിയിരിക്കുന്നുവെന്നും വരീന്ദര്‍ ആവശ്യപ്പെട്ടിരുന്നു.

മകനെ താന്‍ അന്നേ ദിവസം രാവിലെ 8-17നാണ് സ്‌കൂളില്‍ കൊണ്ടു ചെന്നാക്കിയിരുന്നുവെന്നും തുടര്‍ന്ന് വസ്ത്രം മാറി സ്‌കൂളില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നുവെന്നും അഭിമന്യുവിന്റെ അമ്മ നവനീത്(43) വേദനയോടെ വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും അവനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമായി നടത്തിയിരുന്നു. മേയ് 18ന് സ്‌കുളിലെത്തിയ അഭിമന്യു രജിസ്‌ട്രേഷന് മുമ്പ് യൂണിഫോം മാറ്റി നീല ടീ ഷര്‍ട്ടും ട്രൗസേര്‍സും ധരിച്ച് സ്ഥലം വിടുകയായിരുന്നുവെന്നാണ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിരുന്നു.Other News in this category4malayalees Recommends