പന്ത് ചുരണ്ടല്‍ വിവാദത്തിനിടെ നഷ്ടമായത് മൂന്നാം കുഞ്ഞിനെ ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വാര്‍ണറിന്റെ ഭാര്യ

പന്ത് ചുരണ്ടല്‍ വിവാദത്തിനിടെ നഷ്ടമായത് മൂന്നാം കുഞ്ഞിനെ ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വാര്‍ണറിന്റെ ഭാര്യ
പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ചൂട് ഒന്നൊതുങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും യുവതാരം കാമറണ്‍ ബെന്‍ക്രോഫ്റ്റിനും വിലക്കേര്‍പ്പെടുത്തിയതോടെയാണ് വിവാദം അവസാനിച്ചത്. ചെയതത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും യുവതാരങ്ങള്‍ക്ക് തെറ്റായ പ്രചോദനം നല്‍കിയെന്നും കുറ്റസമ്മതം നടത്തി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് ക്രിക്കറ്റ് ലോകം ഇതുവരെ മറന്നിട്ടില്ല. അതേസമയം, വിവാദത്തിനിടെ ഞങ്ങള്‍ക്ക് മൂന്നാം കുഞ്ഞിനെ നഷ്ടമായെന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വാര്‍ണറിന്റെ ഭാര്യ കാന്‍ഡിസ്.

മൂന്നാം കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദം നടക്കുന്നത്. തുടര്‍ന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം ഈ മൂന്ന് താരങ്ങള്‍ക്ക് നേരെ വാളോങ്ങി രംഗത്തെത്തിയിരുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും അത് ഗര്‍ഭം അലസിപ്പോകുന്നതിലേക്ക് എത്തിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ 12 മാസത്തെ വിലക്കാണ് ഡേവിഡ് വാര്‍ണറിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചുമത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends