എം എ ബേബിയ്ക്ക് ഓസ്‌ട്രേലിയയില്‍ സ്വീകരണം

എം എ ബേബിയ്ക്ക് ഓസ്‌ട്രേലിയയില്‍ സ്വീകരണം
മതേതര ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മ്മയായ നവോദയ ഓസ്‌ട്രേലിയയുടെ ഔപചാരിക ഉത്ഘടനത്തിനായി എത്തിയ എം എ ബേബിയ്ക്ക് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികളുടെയും നവോദയ സിഡ്‌നി ഘടകത്തിന്റെയും നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി . മെയ് 26 വൈകിട്ട് 5 മണിക്ക് സിഡ്‌നിയിലെ ഗ്രാന്‍വില്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് 25 നു കാന്‍ബറ , 27 നു ബ്രിസ്‌ബേന്‍ , ജൂണ്‍ 2 നു അഡലൈഡ് , ജൂണ്‍ 3 നു മെല്‍ബണ്‍ , ജൂണ്‍ 6 നു പെര്‍ത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉത്ഘാടന യോഗങ്ങളില്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കുന്നതാണ്. ഓസ്‌ട്രേലിയന്‍ പര്ര്യടനത്തോടനുബന്ധിച്ചു പാര്‍ലമെന്റ് അംഗങ്ങങ്ങള്‍ , ഉള്‍പ്പെടെയുള്ള ഗവര്‍മെന്റ് പ്രതിനിധികളുടേയും ഇടതുപക്ഷ സംഘടനകളുടേയും ഭാരവാഹികളുമായും കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട് കൂടാതെ വിവിധ അസോസിയേഷന്‍ പാറിപരിപാടികളിലും പങ്കടുക്കും .


മെയ് 23 നു സിഡ്‌നിയില്‍ എത്തിയ എം എ ബേബിക്ക് നല്‍കിയ സ്വികരണത്തിനു നവോദയ സിഡ്‌നി ഘടകം പ്രസിഡന്റ് ഡോക്റ്റര്‍ ആനന്ദ് ആന്റണി , റോയി വറുഗീസ് , സെന്‍ട്രല്‍ കമ്മിറ്റി അംഗം കെ ജി സജീവ് , ക്രിസ് വിവിധ അസോസിയേഷന്‍ ഭാരവാഹികളായ സജി ജേക്കബ് , അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി .


Other News in this category4malayalees Recommends