ബിജെപി സംസ്ഥാന അധ്യക്ഷന്‍ ; കുമ്മനം ഗവര്‍ണറാകുന്നതോടെ പുതിയ നേതൃത്വം ; കെ സുരേന്ദ്രന് സാധ്യത

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ; കുമ്മനം ഗവര്‍ണറാകുന്നതോടെ പുതിയ നേതൃത്വം ; കെ സുരേന്ദ്രന് സാധ്യത

ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി യുവ നേതൃത്വത്തിലെ ഒരു വ്യക്തി വരുമെന്ന് സൂചനകള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് പട്ടികയില്‍ മുന്‍ഗണന. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പോകുന്ന സാഹചര്യത്തിലാണ് ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ തേടുന്നത്.

മുന്‍ അധ്യക്ഷനും ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി എസ് ശ്രീധനരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എംടി രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. എന്നാല്‍ ആര്‍എസ്എസിന്റെ താല്‍പര്യം മറ്റൊന്നാണെന്നാണ് സൂചന. സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗവും അധ്യാപകനുമായ പി സദാനന്ദന്റെ പേരാണ് ആര്‍എസ്എസ് മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിവരം.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കും.


Other News in this category4malayalees Recommends