അമേരിക്കക്കെതിരെ ഉറഞ്ഞ് തുള്ളി യൂറോപ്പും കാനഡയും; കാരണം സ്റ്റീലിനും അലുമിനിയത്തിനും വന്‍ താരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം; പ്രതികാരമായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും തീരുവ ചുമത്തി യൂറോപ്പും കാനഡയും

അമേരിക്കക്കെതിരെ ഉറഞ്ഞ് തുള്ളി യൂറോപ്പും കാനഡയും; കാരണം സ്റ്റീലിനും അലുമിനിയത്തിനും വന്‍ താരിഫ് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം; പ്രതികാരമായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും തീരുവ ചുമത്തി യൂറോപ്പും കാനഡയും

യൂറോപ്പില്‍ നിന്നും കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും മേല്‍ കനത്ത തീരുവ ചുമത്തിയ ട്രംപിന്റെ നീക്കത്തിനെതിരെ മറുഭാഗത്ത് നിന്നും പ്രതിഷേധം കനക്കുന്നു. ഇതിനുള്ള പ്രതികാരമായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത താരിഫ് ചുമത്തിയാണ് യൂറോപ്പും കാനഡയും പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നും കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും താരിഫാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.


ട്രംപിന്റെ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനും മെക്സിക്കോയും കാനഡയും അതിശക്തമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടര്‍, മറ്റ് നിരവധി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക മേല്‍ കടുത്ത തീരുവകളാണ് ചുമത്തിയിരിക്കുന്നത്. യുഎസില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യുന്ന പോര്‍ക്ക് ബെല്ലീസ്, ആപ്പിള്‍, മുന്തിരി, ഫ്ലാറ്റ് സ്റ്റീല്‍, തുടങ്ങിയവയ്ക്ക് മേല്‍ വര്‍ധിച്ച തീരുവയേര്‍പ്പെടുത്തിക്കൊണ്ടാണ് മെക്സിക്കോ അമേരിക്കയെ വെല്ലുവിളിച്ചിരിക്കുന്നത്.

ട്രംപിന്റെ ഏകപക്ഷീയമായ നീക്കത്തെ പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ പരാതി സമര്‍പ്പിക്കുമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയ്ക്ക് താക്കീതേകിയിരിക്കുന്നത്. നീതിപൂര്‍വകമല്ലാത്ത തന്റെ നീക്കത്തെ ദേശീയ സുരക്ഷയെന്ന മുടന്തന്‍ ന്യായം എടുത്ത് കാട്ടി ന്യായീകരിക്കുകയാണ് ട്രംപ് ചെയ്യുന്നത്. അമേരിക്കന്‍ നീക്കത്തില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റായ ജീന്‍ ക്ലൗഡ് ജങ്കര്‍ ആരോപിച്ചിരിക്കുന്നത്. നീക്കത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ട്യൂഡ്യൂവും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Other News in this category4malayalees Recommends