ക്യൂബെക്കില്‍ ജി-7 സമ്മിറ്റിനെതിരെ വന്‍ പ്രതിഷേധം;ലാ മാല്‍ബെയ്‌ലേക്കുള്ള പാത ഒരു മണിക്കൂറോളം സ്തംഭിപ്പിച്ചു; എന്തിനും തയ്യാറായി ഓരോ കോണിലും നിലയുറപ്പിച്ച പോലീസ് മാര്‍ച്ച് തടഞ്ഞു; യുവാക്കള്‍ പ്രതിഷേധത്തിനിടെ അലറി വിളിച്ചു

ക്യൂബെക്കില്‍  ജി-7 സമ്മിറ്റിനെതിരെ വന്‍ പ്രതിഷേധം;ലാ മാല്‍ബെയ്‌ലേക്കുള്ള പാത ഒരു മണിക്കൂറോളം സ്തംഭിപ്പിച്ചു; എന്തിനും തയ്യാറായി ഓരോ കോണിലും നിലയുറപ്പിച്ച പോലീസ് മാര്‍ച്ച് തടഞ്ഞു;  യുവാക്കള്‍ പ്രതിഷേധത്തിനിടെ അലറി വിളിച്ചു

ക്യൂബെക്കില്‍ നടക്കുന്ന ജി-7 സമ്മിറ്റിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ക്യൂബെക്ക് സിറ്റിക്ക് പുറത്ത് ഇത് മൂലം വെള്ളിയാഴ്ച അതിരാവിലെ ഏതാണ്ട് ഒരു മണിക്കൂറോളം നേരം ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. സമ്മിറ്റ് നടക്കുന്ന ഇടമായ ലാ മാല്‍ബെയ്‌ലേക്കുള്ള പാതയായിരുന്നു ഇത്തരത്തില്‍ സ്തംഭിച്ചിരുന്നത്. പ്രതിഷേധക്കാരില്‍ മിക്കവരും യുവജനങ്ങളും കറുത്ത മുഖംമൂടി അണിഞ്ഞവരുമായിരുന്നു. ഇവര്‍ ആദ്യം ക്യൂബെക്കിന്റെ വടക്കുള്ള പാര്‍ക്കില്‍ ലോട്ടില്‍ തടിച്ച് കൂടുകയായിരുന്നു.


തുടര്‍ന്ന് ഇവര്‍ സമ്മിറ്റിനെ എതിര്‍ത്ത് കൊണ്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവിലൂടെ നീങ്ങുകയായിരുന്നു. തുടര്‍ന്ന് റയട്ട് ഗിയറില്‍ ഡ്രസ് ചെയ്ത പോലീസ് എന്തും നേരിടാന്‍ തയ്യാറായെത്തിയിരുന്നു. ഇവര്‍ മുന്നേറുന്നത് തടയാനായി പോലീസ് നഗരത്തിന്റെ ഓരോമൂലയിലും ജംക്ഷനുകളിലും വഴികളിലും നിലകൊണ്ടിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്ന് അറിയിച്ച് കൊണ്ട് ഒരു പോലീസ് ഓഫീസര്‍ ലൗഡ് സ്പീക്കറില്‍ മുന്നറിയിപ്പേകിയിരുന്നു.

ഇത്തരത്തില്‍ പോലീസ് ബന്തവസ് ശക്തമായതോടെ പ്രതിഷേധക്കാര്‍ക്ക് അധികം മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നില്ല. പ്രതിഷേധക്കാര്‍ പോലീസിന് നേരെ അലറി വിളിക്കുകയും കരയുകയും ചെയ്തിരുന്നുവെങ്കിലും ആക്രമണങ്ങളൊന്നും നടത്തിയിരുന്നില്ല. കാനഡ, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴ് രാജ്യങ്ങളിലെ തലവന്‍മാര്‍ വര്‍ഷം തോറും നടത്തുന്ന യോഗമാണ് ജി -7സമ്മിറ്റ്. ലോകത്തിലെ സമ്പത്തിന്റെ ഭൂരിഭാഗവും ഈ രാജ്യങ്ങളിലാണ് നിലകൊള്ളുന്നതെന്നതിനാല്‍ ഈസമ്മിറ്റിന് പ്രാധാന്യമേറെ കല്‍പ്പിക്കപ്പെടുന്നുണ്ട്.

Other News in this category4malayalees Recommends