കിം ജോംഗ് ഉന്‍ സിംഗപ്പൂരില്‍ പോയത് നാട്ടുകാര്‍ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ് ; മധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇവിടെ പാര്‍ട്ടി പത്രം ഒരു നോക്ക് കാണാന്‍ ഇടി

കിം ജോംഗ് ഉന്‍ സിംഗപ്പൂരില്‍ പോയത് നാട്ടുകാര്‍ അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞ് ; മധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇവിടെ പാര്‍ട്ടി പത്രം ഒരു നോക്ക് കാണാന്‍ ഇടി
അമേരിക്കന്‍ പ്രസിഡന്റുമായി തങ്ങളുടെ പ്രസിഡന്റ് കിം സമാധാന ചര്‍ച്ച നടത്താന്‍ സിംഗപ്പൂര്‍ എത്തിയെങ്കിലും ഇന്നലെയാണ് ഉത്തരകൊറിയയില്‍ ഈ വാര്‍ത്ത നല്‍കിയത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഇവിടെ അച്ചടിക്കുന്ന ഏക പത്രമായ ഭരണപാര്‍ട്ടിയുടെ മുഖപത്രത്തിലെമുന്‍പേജില്‍ വാര്‍ത്തയിതായിരുന്നു.

രാജ്യത്തെ ഏക ടെലിവിഷന്‍ ചാനലും സംപ്രേഷണം ചെയ്തത് കിം ട്രംപ് കൂടിക്കാഴ്ച തന്നെ. പൊതു ഇടങ്ങളിലും ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലും വാര്‍ത്ത വായിക്കാന്‍ ജനകൂട്ടം തടിച്ചുകൂടുകയായിരുന്നു. രാജ്യത്ത് വലിയ സ്‌ക്രീനില്‍ ലൈവും കാണിച്ചു. ട്രംപ് കിം ഉച്ചകോടിയയെ ലോക കാഴ്ചയെന്നാണ് വിശേഷിപ്പിച്ചത്. ട്രംപിന്റെ സമാധാന ചര്‍ച്ചയെ ഏവരും പുകഴുത്തുകയാണ്. എയര്‍ ചൈനയില്‍ സുരക്ഷിതനായി ട്രംപിനെ കൊണ്ടുപോകുന്ന ദൃശ്യങ്ങളും ടിവിയില്‍ കാണിച്ചു. ഇത് ഉത്തര കൊറിയ ചൈന ബന്ധത്തിന്റെ ദൃഢത കാണിക്കാനായിരുന്നു. സമാധാന ചര്‍ച്ചയുടെ ആദ്യ പടി വന്‍ വിജയമായി.

Other News in this category4malayalees Recommends