ബിഷപ്പ് മൂര്‍ കോളേജ് അലുമ്‌നി അസ്സോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു

ബിഷപ്പ് മൂര്‍ കോളേജ് അലുമ്‌നി അസ്സോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈറ്റ് : മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 8, വെള്ളിയാഴ്ച്ച വൈകിട്ട് 7.30ന് അബ്ബാസിയ പോപ്പിന്‍സ് ഓഡിറ്റോറിയത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു.


അലുമ്‌നി അസ്സോസിയേഷന്‍ പ്രസിഡണ്ട് ജെറി ജോണ്‍ കോശി അദ്ധ്യക്ഷത വഹിച്ച സംഗമത്തിന്റെ ഉത്ഘാടനം ലോക കേരള സഭാ അംഗവും, സാമുഹ്യപ്രവര്‍ത്തകനുമായ സാം പൈനുംമൂട് നിര്‍വ്വഹിച്ചു.

സെക്രട്ടറി ജോബിന്‍ ബാബു സ്വാഗതവും, ജോ. സെക്രട്ടറി ധ്യന്യാലക്ഷ്മി നന്ദിയും പ്രകാശിപ്പിച്ചു. സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകരും പൂര്‍വ്വവിദ്യാര്‍ത്ഥികളുമായ ബാബുജി ബത്തേരി, മനോജ് മാവേലിക്കര, രക്ഷാധികാരി അനില്‍ കുമാര്‍ രവി, ട്രഷറാര്‍ മാത്യൂ കരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥി സാം പൈനുംമൂടിനെ യോഗത്തില്‍ ആദരിക്കുകയുണ്ടായി.

സംഗമത്തിനോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികള്‍ക്ക് പൗര്‍ണ്ണമി സംഗീത്, ശ്യാം ശിവന്‍, ഫ്രാന്‍സിസ് ചെറുകോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Other News in this category4malayalees Recommends