ബാറ്ററി ചാര്‍ജില്ലെന്ന് പറഞ്ഞ് അമ്മ മൊബൈല്‍ വാങ്ങി വച്ചു ; ദേഷ്യത്തിന് 15 കാരനായ മകന്‍ തൂങ്ങി മരിച്ചു

ബാറ്ററി ചാര്‍ജില്ലെന്ന് പറഞ്ഞ് അമ്മ മൊബൈല്‍ വാങ്ങി വച്ചു ; ദേഷ്യത്തിന് 15 കാരനായ മകന്‍ തൂങ്ങി മരിച്ചു
നിസാര കാര്യങ്ങള്‍ക്ക് പോലും കുട്ടികള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്ന പ്രവണത ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ വീട്ടില്‍ കറന്റ് പോയിരിക്കുന്നതിനാല്‍ മൊബൈലില്‍ കളിച്ച് ചാര്‍ജ് കളയരുതെന്ന് പറഞ്ഞതിനാണ് മകന്‍ ആത്മഹത്യ ചെയ്തത്.

കുട്ടമ്പുഴ സ്വദേശി കുന്നുപുറത്ത് രഞ്ജന്റെ മകന്‍ ആല്‍ബിനാണ് (15) മരിച്ചത്. ആല്‍ബിന്‍ എണീറ്റപ്പോള്‍ വീട്ടില്‍ കറന്റുണ്ടായിരുന്നില്ല. ആല്‍ബിന്റെ ഫോണില്‍ പത്തുശതമാനം മാത്രം ചാര്‍ജും. ഇതോടെ അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ കറന്റില്ലാത്തതിനാല്‍ തന്റെ ഫോണിലെ കൂടി ചാര്‍ജ് നഷ്ടപ്പെടുത്തണ്ടെന്ന് പറഞ്ഞ് അമ്മ ഫോണ്‍ നല്‍കിയില്ല. ഈ സമയം കുട്ടിയ്ക്കുണ്ടായ പ്രകോപനമാണ് മരണത്തില്‍ കലാശിച്ചത്.

അമ്മ ലീലാമ്മ ഗ്യാസ് ഏജന്‍സിയിലെ വാഹനം വരുന്നുണ്ടോ എന്നുനോക്കാന്‍ അയല്‍പക്കത്തെ വീട്ടില്‍ പോയതാണ്. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കണ്ടത് മേല്‍ക്കൂരയില്‍ തൂങ്ങി നില്‍ക്കുന്ന മകനെയാണ്. അമ്മയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. പോലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .

Other News in this category4malayalees Recommends