70 വര്‍ഷമായി വായു മാത്രം ഭക്ഷിക്കുന്ന യോഗി ; വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഒരു അത്ഭുതം തന്നെ

70 വര്‍ഷമായി വായു മാത്രം ഭക്ഷിക്കുന്ന യോഗി ; വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിക്കുന്ന ഈ മനുഷ്യന്‍ ഒരു അത്ഭുതം തന്നെ
വെള്ളം കുടിയ്ക്കാതെ ഭക്ഷണം കഴിക്കാതെ മനുഷ്യന് ജീവിക്കാന്‍ പറ്റുമോ . 88 കാരനായ പ്രപ്ലാദ് ജാനിക്ക് അതിന് കഴിയും. കഴിഞ്ഞ 70 വര്‍ഷമായി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയുമാണ് അദ്ദേഹം ജീവിക്കുന്നത്.

ശ്വാസാഹാരി എന്നാണ് പ്രഹ്ലാദ് ജാനിയെ വിശേഷിപ്പിക്കുന്നത്. ഗുജറാത്ത് മെഹ്‌സാനയിലെ ചരോഡ് ഗ്രാമക്കാരനാണ്. ചുവന്ന പട്ടു ധരിക്കുന്ന ജാനിയെ മാതാജി എന്നാണ് വിളിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് കേട്ട് എത്തിയ ലോക ശാസ്ത്രജ്ഞരും ജാനിയുടെ ജീവിത രഹസ്യം പിടികെട്ടാതെ ബുദ്ധിമുട്ടുകയാണ്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ളവര്‍ ജാനിയില്‍ പഠനം നടത്തിയിട്ടുണ്ട്.

ശ്വാസം മാത്രം ഉപയോഗിച്ച് ഇത്രയും കാലം ജീവിക്കാനാകുമോ എന്ന സംശയത്തില്‍ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ ചെടികളും പഠനം നടത്തിയിരുന്നു. പ്രത്യേകതയൊന്നും കണ്ടെത്താനായില്ല.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ, ശരീര ശാസ്ത്രവും അനുബന്ധങ്ങളും നിരീക്ഷിക്കുന്ന ഡിഐപിഎഎസ് എന്നിവര്‍ 2010ല്‍ പ്രഹ്ലാദ് ജാനിയില്‍ വിശദ പഠനം നടത്തിയ 15 ദിവസത്തേക്ക് യോഗിയുടെ ജീവികം മുഴുവന്‍ ക്യാമറയില്‍ നിരീക്ഷിച്ചായിരുന്നു പഠനം.

ഇടവിട്ടുള്ള ആരോഗ്യ പരിശോധനയ്ക്ക് പുറമേ ബയോകെമിക്കല്‍, റേഡിയോളജിക്കല്‍ പരിശോധനയും നടത്തി. എംആര്‍ഐ, അള്‍ട്രാ സൗണ്ട്, എക്‌സ്‌റേ എന്നിങ്ങനെ പല പരീക്ഷണവും നടത്തി.

യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് താന്‍ ശരീരത്തിനുള്ള ഊര്‍ജ്ജം കണ്ടെത്തുന്നതെന്ന് ജാനി പറയുന്നു. പ്രധാനമന്ത്രി മോദി മുതല്‍ സാധാരണക്കാര്‍ വരെ ജാനിയുടെ അനുഗ്രഹം തേടി ആശ്രമത്തിലെത്താറുണ്ട് .

Other News in this category4malayalees Recommends