വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; തിരുവാഭരണം ഉള്‍പ്പെടെ 50 പവന്‍ കവര്‍ന്നു

വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം; തിരുവാഭരണം ഉള്‍പ്പെടെ 50 പവന്‍ കവര്‍ന്നു
വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നു കരുതുന്നു.ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശ്രീനാരായണ ക്ഷേത്രത്തിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ട്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

തൃക്കപുരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. മോഷണം നടന്ന ക്ഷേത്രങ്ങളില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ഇതിനാല്‍ മോഷണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ സി.സി.ടി.വിയും മോഷണം പോയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Other News in this category4malayalees Recommends