ഇവാന്‍കയുടേയും ഭര്‍ത്താവിന്റെയും വരുമാനം 549 കോടി

ഇവാന്‍കയുടേയും ഭര്‍ത്താവിന്റെയും വരുമാനം 549 കോടി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്‌നറും കൂടി കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 8.2 കോടി ഡോളര്‍ (549 കോടി രൂപ). സ്വന്തം കമ്പനികളുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നാണ് വന്‍ വരുമാനമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഉപദേഷ്ടാക്കളായി ചേര്‍ന്നതോടെ ദമ്പതികള്‍ കമ്പനികളുടെ നടത്തിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും വരുമാനത്തില്‍ കുറവില്ല.

ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഇവാന്‍കയ്ക്കുള്ള ഓഹരിയില്‍ നിന്നു 39 ലക്ഷം ഡോളറാണ് സമ്പാദിച്ചത്. ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്ന് കിട്ടിയത് 20 ലക്ഷം ഡോളര്‍. ന്യൂജേഴ്‌സിലെ വാണിജ്യ സംരംഭമായ ക്വേയ്ല്‍ റിജ് അപാര്‍ട്‌മെന്റ് സമുച്ചയത്തില്‍ നിന്ന് ജാറദ് നേടിയ വരുമാനം 50 ലക്ഷം ഡോളര്‍. കുടുംബ സ്വത്തായ ഒട്ടേറെ കമ്പനികളില്‍ നിന്നുള്‍പ്പെടെ ആകെ 7 കോടി ഡോളര്‍ വരുമാനം.

Other News in this category4malayalees Recommends