യുവാവിനെ മര്‍ദ്ദിച്ച സംഭവം ; കെ ബി ഗണേഷ് കുമാറിനെതിരെ കേസെടുത്തു

യുവാവിനെ മര്‍ദ്ദിച്ച സംഭവം ; കെ ബി ഗണേഷ് കുമാറിനെതിരെ കേസെടുത്തു
കൊല്ലം ; കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തത്.

അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി.

അഞ്ചല്‍ ശബരിഗിരിയ്ക്ക് സമീപത്തെ മരണ വീട്ടിലേക്ക് വരുകയായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍ നിന്ന് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയയും. ഇവരുടെ കാര്‍ എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആദ്യം എംഎല്‍എയും പിന്നീട് ഡ്രൈവറും മര്‍ദ്ദിച്ചെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു.

Other News in this category4malayalees Recommends