59 ലക്ഷത്തിന്റെ ആഡംബര കാറിനൊപ്പം അച്ഛനെ മറവ് ചെയ്ത് മകന്‍

59 ലക്ഷത്തിന്റെ ആഡംബര കാറിനൊപ്പം അച്ഛനെ മറവ് ചെയ്ത് മകന്‍
നല്ലൊരു കാര്‍ വാങ്ങണമെന്ന് അച്ഛന്‍ ആഗ്രഹം പറഞ്ഞപ്പോഴൊന്നും മകന് സാധിച്ചു നല്‍കാനായില്ല. എന്നാല്‍ മരിച്ചപ്പോള്‍ അച്ഛന്റെ ആഗ്രഹം സാധിച്ചില്ലല്ലോ എന്ന വേദനയില്‍ മകനത് ചെയ്തു. നൈജീരിയക്കാരനായ അസുബുകയാണ് ഈ സംസ്‌കാരം നടത്തിയത്. അച്ഛന്‍ മരിച്ചപ്പോള്‍ അസുബുകെ ആദ്യം പോയത് ശവപ്പെട്ടി വാങ്ങാനല്ല, പകരം ബിഎംഡബ്ലു ഷോറൂമിലേക്ക്. അവിടെ നിന്ന് പുത്തന്‍ കാര്‍ വാങ്ങി.

ഏകദേശം 66000 പൗണ്ട് വിലയുള്ള കാറിന് ഇന്ത്യ രൂപ കണക്കില്‍ 59 ലക്ഷത്തിലധികമാണ് വില. പുത്തന്‍ ബിഎംഡബ്ല്യു എസ് യുവില്‍ അച്ഛന്റെ മൃതശരീരം ആര്‍ഭാടമായി തന്നെ മറവ് ചെയ്തു. ആറടി ആഴത്തിലുള്ള കുഴിവെട്ടിയാണ് ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെ മൃതശരീരം അടക്കിയത്. നൈജീരിയയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.

വെറുതെ പണം നഷ്ടപ്പെടുത്തിയെന്ന് പറയുകയാണ് ചിലര്‍. എന്നാല്‍ അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയ മകനെ പ്രശംസിക്കുന്നവരുമുണ്ട്..

Other News in this category4malayalees Recommends