എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ... കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്റെ കരച്ചില്‍ നൊമ്പരമാകുന്നു..

എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ... കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്റെ കരച്ചില്‍ നൊമ്പരമാകുന്നു..
പെരുന്നാളിന് വീട്ടിലെത്താമെന്ന് പറഞ്ഞ പിതാവിനെ കാത്തിരുന്ന മകന്റെ മുന്നിലേക്കെത്തിയത് പിതാവിന്റെ ജീവനറ്റ ശരീരമായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു ഗുലാം ഹസന്‍ വാഗയ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍. ഗുലാം റസൂല്‍ ലോണ്‍ എന്ന മറ്റൊരു പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ... സംസ്‌കാരച്ചടങ്ങിനിടെ വാഗയ്‌യുടെ മകന്‍ കരഞ്ഞ് കൊണ്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.റാഫിയബാദിലെ ബാരമുല്ലയില്‍ നിന്നുള്ള വാഗയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുണ്ട്.

വാഗയ്‌ക്കൊപ്പം കൊല്ലപ്പെട്ട ലോണും പെരുന്നാളിന് വീട്ടിലെത്താനാണ് തീരുമാനിച്ചിരുന്നത്. ഇരുവരുടെയും സംസ്‌കാര ചടങ്ങിന് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. 10 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ കോടതി സമുച്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ നേരിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഇവിടെ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കവര്‍ന്നു.

റമദാന്‍ പ്രമാണിച്ച് കാശ്മീരില്‍ ആഭ്യന്തര മന്ത്രാലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ സുരക്ഷാ സേനയ്ക്ക് നേരെ 44 തവണ ആക്രമണമുണ്ടായിട്ടുണ്ട്.

നാല് ജവാന്മാര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Other News in this category4malayalees Recommends