ട്രംപ് വീരവാദം തുടങ്ങി....!!!ഉത്തരകൊറിയ ദീര്‍ഘകാലം ഒരു അണ്വായുധ ഭീഷണിയായി നിലകൊള്ളില്ലെന്ന്അമേരിക്കന്‍ പ്രസിഡന്റ്;കിം ജോന്‍ഗ് ഉന്നുമായുള്ള ചര്‍ച്ച നടത്തിയതിന് സ്വയം പ്രശംസിച്ച് ഞെളിഞ്ഞ് ട്രംപ്

ട്രംപ് വീരവാദം തുടങ്ങി....!!!ഉത്തരകൊറിയ ദീര്‍ഘകാലം ഒരു അണ്വായുധ ഭീഷണിയായി നിലകൊള്ളില്ലെന്ന്അമേരിക്കന്‍ പ്രസിഡന്റ്;കിം ജോന്‍ഗ് ഉന്നുമായുള്ള ചര്‍ച്ച നടത്തിയതിന് സ്വയം പ്രശംസിച്ച് ഞെളിഞ്ഞ് ട്രംപ്
ഉത്തരകൊറിയ ദീര്‍ഘകാലം ഒരു അണ്വായുധ ഭീഷണിയായി നിലകൊള്ളില്ലെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്നലെ സിംഗപ്പൂരില്‍ വച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്നുമായി നടത്തിയ ചരിത്രപ്രാധാന്യം നിറഞ്ഞതും നിര്‍ണായകവുമായ ചര്‍ച്ചക്ക് ശേഷമാണ് ട്രംപ് ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസ്തുത ചര്‍ച്ച ഭംഗിയായി പൂര്‍ത്തിയാക്കിയതിന് സ്വയം പ്രശംസിക്കുന്ന വിധത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

ചര്‍ച്ച കഴിഞ്ഞ് സിംഗപ്പൂരില്‍ നിന്നും എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസൂസില്‍ വിമാനമിറങ്ങിയ ഉടന്‍ നടത്തിയ ട്വീറ്റുകളിലൂടെയാണ് ട്രംപ് തന്റെ ചിന്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്. വീട്ടിലെത്തുന്നതിന് മുമ്പായിരുന്നു ട്രംപിന്റെ ഈ വീരവാദം. ഉന്നുമായി താന്‍ നടത്തിയ ചര്‍ച്ചയെ പുകഴ്ത്തിയ ട്രംപ് കൊറിയന്‍ പെനിന്‍സുലയെ അണ്വായുധ വിമുക്തമാക്കുന്നതിന് ഉന്‍ പ്രകടിപ്പിച്ച ഉറപ്പും എടുത്ത് കാട്ടിയിരുന്നു.

എന്നാല്‍ ഇവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങള്‍ എത്തരത്തിലാണ് നടപ്പിലാക്കുകയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. കൊറിയന്‍ പെനിന്‍സുലയെ ആണവവിമുക്തമാക്കുന്നതില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മേഖലയില്‍ സമാധാനം കൊണ്ടു വരുമെന്നും ഇരു നേതാക്കളും ഇന്നലത്തെ ചര്‍ച്ചയില്‍ യോജിപ്പിലെത്തിയിരുന്നു. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് തങ്ങള്‍ നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ നിര്‍ത്താമെന്ന് ട്രംപ് ഇന്നലത്തെ ചര്‍ച്ചയില്‍ ഉന്നിന് ഉറപ്പേകിയിരുന്നു.

Other News in this category4malayalees Recommends