ഗര്‍ഭിണിയായ മകളെ അച്ഛന്‍ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവം ; കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു

ഗര്‍ഭിണിയായ മകളെ അച്ഛന്‍ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവം ; കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു
കൊല്ലം ; ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിന് ഇരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഒക്ടോബര്‍ 17 ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ കേസിലാണ് വിധി.

2014 മേയില്‍ ആയിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി സ്വന്തം അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് വരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിക്കൊപ്പം ഭര്‍ത്താവും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് അച്ഛന്‍ പീഡനത്തിനിരയാക്കുകയായിരുന്നു.

ഗര്‍ഭിണിയായിട്ടും സ്വന്തം മകളോട് മനസാക്ഷിയില്ലാത്ത ക്രൂരത കാണിക്കുന്നവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

Other News in this category4malayalees Recommends