നീരവ് മോദി ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് കടന്നു ; പിടിക്കപ്പെടാതിരിക്കാന്‍ യാത്ര സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്

നീരവ് മോദി ലണ്ടനില്‍ നിന്ന് ബ്രസല്‍സിലേക്ക് കടന്നു ; പിടിക്കപ്പെടാതിരിക്കാന്‍ യാത്ര സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച്
ഇന്ത്യയെ വഞ്ചിച്ച് മുങ്ങിയ ബിസിനസുകാരന്‍ നീരവ് മോദി ലണ്ടനിലാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.ഇതോടെ ലണ്ടനില്‍ നിന്ന് മോദി ബ്രസല്‍സിലേക്ക് കടന്നു. തന്റെ സങ്കേതം ലോക മാധ്യമങ്ങളുള്‍പ്പെടെ പുറത്ത് വിട്ടതതോടെ ബുധനാഴ്ച ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലേക്ക് പറക്കുകയായിരുന്നു. മോദി ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. ഇതോടെ മോദി അവിടെയുണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്ന് ഔദ്യോഗിക സ്ഥിതികരണം കിട്ടുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് മോദി ബ്രസല്‍സിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.

ഡയ്മണ്ട് വ്യവസായിയായ മോദി ഇന്ത്യയിലെ നിരവധി ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് ലണ്ടനില്‍ മോദി കഴിഞ്ഞിരുന്നത്. മോദിയ്ക്കും സഹോദരന്‍ നിഷാലിനുമെതിരെ ബെല്‍ജിയത്തില്‍ നോട്ടീസ് പതിപ്പിക്കാനും അന്വേഷണം നടത്താനും ഇന്റര്‍പോളിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കും കുടുംബത്തിനുമെതിരെ മുംബൈ സ്‌പെഷ്യല്‍കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

മാര്‍ച്ച് 31 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് മോദി ഉപയോഗിച്ചിട്ടില്ല. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് യാത്ര. അതിനാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് നടപടികള്‍ നടക്കുന്നില്ല. ജാമ്യമില്ലാ വാറന്റ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനാണ് ബാധകം. യാത്രകള്‍ മരവിപ്പിക്കണമെങ്കില്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം.

Other News in this category4malayalees Recommends