കളക്ടര്‍ ബ്രോയും കണ്ണന്താനവും തമ്മിലടിയായി ; പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ; പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുമായി പ്രശാന്ത് നായര്‍

കളക്ടര്‍ ബ്രോയും കണ്ണന്താനവും തമ്മിലടിയായി ; പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി ; പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുമായി പ്രശാന്ത് നായര്‍
വ്യത്യസ്ഥനായ കളക്ടര്‍. കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ കണ്ണിലുണ്ണിയായി കളക്ടര്‍ ബ്രോയെന്ന പേരും സമ്പാദിച്ചു. സോഷ്യല്‍മീഡിയയിലെ ജനകീയ കളക്ടര്‍... മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത് നായരെ കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെയും സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് നായരെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. എന്നാല്‍ ഏതു വകുപ്പിലായിരിക്കുമെന്ന് വ്യക്തമല്ല.

കണ്ണന്താനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും അദ്ദേഹം പങ്കുവച്ചിരുന്നു.

പോസ്റ്റിങ്ങനെ

രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കണ്ടിട്ടുണ്ട്, ബ്യൂറോക്രസിയിലെയും കണ്ടിട്ടുണ്ട്. രണ്ട് നാണയങ്ങളും ഇട്ട് വെച്ച പണച്ചാക്കുകളെയും കണ്ടിട്ടുണ്ട്. നാണയങ്ങളെ അടുത്ത് കണ്ടാലേ ശരിക്കും തിരിച്ചറിയാന്‍ പറ്റൂ.

സഫറോം കീ സിന്ദഗി ജൊ കഭി ഖതം നഹി ഹോതീ.

Other News in this category4malayalees Recommends