ഈ തെമ്മാടികള്‍ നാടിനെ നാറ്റിക്കാന്‍ എങ്ങോട്ടും പോകണ്ട ; സ്റ്റേഡിയത്തില്‍ അലമ്പുണ്ടാക്കുമെന്ന ഭയത്തില്‍ ബ്രിട്ടനില്‍ കളികാണാന്‍ റഷ്യയ്ക്ക് പോകാനിരുന്ന 1250 പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

ഈ തെമ്മാടികള്‍ നാടിനെ നാറ്റിക്കാന്‍ എങ്ങോട്ടും പോകണ്ട ; സ്റ്റേഡിയത്തില്‍ അലമ്പുണ്ടാക്കുമെന്ന ഭയത്തില്‍ ബ്രിട്ടനില്‍ കളികാണാന്‍ റഷ്യയ്ക്ക് പോകാനിരുന്ന 1250 പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു
കളി ആവേശമാണ്. തോറ്റാല്‍ ചിലപ്പോള്‍ ഒരു ഭ്രാന്ത് പോലെ കാട്ടികൂട്ടുന്ന ആരാധകരുണ്ട്. അങ്ങനെയുള്ള പല അക്രമങ്ങള്‍ക്കും സ്‌റ്റേഡിയങ്ങള്‍ ഇരയായിട്ടുണ്ട് .ഇപ്പോഴിതാ ആയിരത്തിലേറെ ബ്രിട്ടീഷ് തെമ്മാടികളുടെ റഷ്യന്‍ യാത്ര തടയുകയാണ്. മുമ്പ് മത്സരങ്ങളോട് അനുബന്ധിച്ച് സ്‌റ്റേഡിയത്തിലും പബ്ബുകളിലും പ്രശ്‌നമുണ്ടാക്കി ഹിറ്റ്‌ലിസ്റ്റിലുള്ള 1250 പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്താണ് ബോം ഓഫീസ് അവരുടെ റഷ്യന്‍ യാത്ര തടഞ്ഞിരിക്കുന്നത്. ഇവരില്‍ 60 പേര്‍ ഇനിയും ഹോം ഓഫീസ് നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയിട്ടില്ല. ഇവരെ കണ്ടെത്തി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ്.

ലോകകപ്പ് ഫുട്‌ബോളിന്റെ ഉത്സവമാണ്. അവിടെ അക്രമത്തിനോടോ മറ്റെന്തെങ്കിലും ഗുണ്ടായിസത്തിനോ സ്ഥാനമില്ല. ഇതിനാലാണ് മുന്‍കാലങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ അലമ്പുണ്ടാക്കി രാജ്യത്തിന് തന്നെ നാണക്കേട് വരുത്തിവച്ചിട്ടുള്ളവര്‍ റഷ്യയിലെത്താതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതെന്ന് ഹോം ഓഫീസ് മന്ത്രി നിക്ക് ഹര്‍ഡ് വിശദീകരിച്ചു.

മത്സരങ്ങള്‍ക്കിടെ അക്രമ സംഭവവും ഉണ്ടാകാതിരിക്കാന്‍ ആതിഥേയരായ റഷ്യയും കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കുരുത്ത കേടുള്ള 352 പേര്‍ക്ക് റഷ്യയും സ്റ്റേഡിയത്തില്‍ വിലക്കേര്‍പ്പെടുത്തി.

Other News in this category4malayalees Recommends