കല്യാണം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ പ്രസവിച്ചതറിഞ്ഞാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന പേടി ; പിഞ്ചു കുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ ദമ്പതികള്‍ പറഞ്ഞ കാരണമിത്

കല്യാണം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ പ്രസവിച്ചതറിഞ്ഞാല്‍ നാട്ടുകാര്‍ കളിയാക്കുമെന്ന പേടി ; പിഞ്ചു കുഞ്ഞിനെ കാറില്‍ നിന്ന് വലിച്ചെറിഞ്ഞ ദമ്പതികള്‍ പറഞ്ഞ കാരണമിത്
കൈകുഞ്ഞിനെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ ദമ്പതികള്‍ പിടിയില്‍. മുസാഫര്‍നഗറില്‍ നിന്നുള്ള സര്‍വര്‍ (26) ഭാര്യ കൈസര്‍ (24) എന്നിവരാണ് പിടിയിലായത്. കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. ജൂണ്‍ ആറിനാണ് ഇവര്‍ കുഞ്ഞിനെ കാറില്‍ നിന്ന് എറിഞ്ഞു കളഞ്ഞത്. റോഡില്‍ വീണ് കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയുകയായിരുന്നു.

കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞ ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

ഫെബ്രുവരിയിലായിരുന്നു വിവാഹം. നാലു മാസത്തിനുള്ളില്‍ പ്രസവിച്ചത് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്നതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസിന് നല്‍കിയ മൊി.

ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ് .

Other News in this category4malayalees Recommends