കുവൈറ്റ് : കുവൈറ്റിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ 4?!ാമത് 'കുവൈറ്റ് ഓര്‍ത്തഡോക്സ് കുടുംബ സംഗമം' കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന് സെന്ററില്‍ ജൂലൈ 10ന് നടക്കും.
പ്രവാസികളുടെ ഇടയനെന്ന് അറിയപ്പെട്ട പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന മിഷന് സെന്ററില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ മലങ്കരസഭയുടെ കല്‍ക്കത്താ ഭദ്രാസനധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ ഗുരുരത്നം ഫാ.ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസണ്‍, ഐ.എ.എസ്. എന്നിവര്‍ പങ്കെടുക്കും.
കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവരും, വേനല്‍ അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയവരും പങ്കെടുക്കുന്ന സംഗമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9496873951, 9496426071, 9744230093 (കേരളം), 99856714, 66685546, 94445890, 60325277, 94060948 (കുവൈറ്റ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.