ഒരു വയസ്സുകാരിയോട് കൊടും ക്രൂരത ; പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി ; 22 കാരനായ പ്രതി പിടിയില്‍

ഒരു വയസ്സുകാരിയോട് കൊടും ക്രൂരത ; പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി ; 22 കാരനായ പ്രതി പിടിയില്‍

വിശ്വസിക്കാനാകാത്ത ക്രൂരതയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രായം പോലും നോക്കാതെയുള്ള പീഡനം ഞെട്ടിക്കുന്നതാണ്.


പൂനെയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെ (22) അറസ്റ്റിലായി. ഇയാള്‍ കുഞ്ഞിനെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്.

തമിഴ്‌നാട്ടില്‍ നിന്ന് കൂലിപണിയ്ക്ക് പൂണെയില്‍ എത്തിയവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. വ്യാഴം അര്‍ദ്ധ രാത്രിയിലാണ് കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കാണാനില്ലന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടനെ തന്നെ തിരച്ചില്‍ തുടങ്ങുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. വെള്ളിയാഴ്ച സമീപ പ്രദേശത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വൈദ്യ പരിശോധനയില്‍ കുഞ്ഞ് ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തി. ഇതിന് ശേഷമാണ് തല നിലത്തടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.

സിസിടിവി ദൃശ്യത്തില്‍ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിനെ പീഡിപ്പ ശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി.

Other News in this category4malayalees Recommends