ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് ബി ഡി എഫ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ അമ്പതോളം പേര്‍ രക്തം ദാനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ അമല്‍ദേവ് ഒ കെ , ലാല്‍ കെയെര്‍സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ് എം ഫൈസല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി, ബഹ്‌റൈന്‍ പ്രതിഭ അംഗം ജാബിര്‍, എം എം ടീം മീഡിയ കണ്‍വീനര്‍ സുഭാഷ് തോമസ് ക്യാമ്പ് സന്ദര്‍ശിച്ചു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഗ്ലോബല്‍ പ്രതിനിധികള്‍ ആയ എം. എസ് . കോയിപ്ര (യു എ ഇ), ഷാജി വെട്ടുകാട്ടില്‍ (ഖത്തര്‍), സജി സ്‌നേഹതീരം (സൗദി) ,മേവ സിംഗ് (രാജസ്ഥാന്‍ ), സാഗര്‍ പണ്ഡിറ്റ് (ഡല്‍ഹി ) എന്നിവര്‍ ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു . തുടര്‍ന്നും ബഹ്‌റൈനിലെ മറ്റു സംഘടനകളുമായി ചേര്‍ന്ന് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.


Other News in this category4malayalees Recommends