നീരവ് മോദി ആളു കൊള്ളാം ; ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയപ്പോള്‍ നീരവ് മോദിയുപയോഗിക്കുന്നത് അര ഡസന്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ; കേസ് രജിസ്റ്റര്‍ ചെയ്തു

നീരവ് മോദി ആളു കൊള്ളാം ; ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയപ്പോള്‍ നീരവ് മോദിയുപയോഗിക്കുന്നത് അര ഡസന്‍ ഇന്ത്യന്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ; കേസ് രജിസ്റ്റര്‍ ചെയ്തു
പിഎന്‍ബി തട്ടിപ്പ് കേസില്‍ അകപ്പെട്ട നീരവ് മോദിയ്‌ക്കെതിരെ പുതിയ കേസ്. ഇന്ത്യയെ വഞ്ചിച്ച് വിദേശത്തേക്ക് കടന്ന് സുഖമായി ജീവിക്കുന്ന നീരവിനെതിരെ ഇന്ത്യ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ യാത്ര നടത്താനായി നീരവ് ഉപയോഗിക്കുന്നത് അര ഡസന്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.നിലവില്‍ ബെല്‍ജിയത്തിലുള്ള മോദിയുടെ യാത്രകള്‍ കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്. മോദിയുടെ കൈവശമുള്ള യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. കൈവശമുള്ള ആറ് കള്ള പാസ്‌പോര്‍ട്ടില്‍ രണ്ടെണ്ണമാണ് മോദി യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇതില്‍ ഒന്നനില്‍ മോദിയുടെ പൂര്‍ണമായ പേരും മറ്റൊന്നില്‍ പേരിന്റെ ആദ്യ ഭാഗവുമാണ് ഉള്ളതെന്ന് രഹസ്യാന്വേഷണ അജന്‍സികള്‍ പറയുന്നു. ഇതില്‍ ഒരു പാസ്‌പോര്‍ട്ടില്‍ 40 ദിവസത്തെ ബ്രിട്ടീഷ് വിസയുള്ളതിനാല്‍ ഇതുപയോഗിച്ചാണ് നീരവ് യാത്ര നടത്തിയത്.

യഥാര്‍ത്ഥ പാസ്‌പോര്‍ട്ടുമായാണ് നീരവ് ലണ്ടനിലെത്തിയതെന്നും ഇവിടെ വച്ചാണ് പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കുന്നതെന്നും യുകെ വിദേശകാര്യ അധികൃതര്‍ അറിയിച്ചു. നീരവിന്റെ കൈവശമുള്ള വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച് ഇന്ത്യ ബ്രിട്ടന് വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ചില്‍ നീരവ് ഫ്രാന്‍സിലേക്ക് യാത്ര നടത്തിയത് ഇത്തരത്തില്‍ വ്യാജ പാസ്‌പോര്‍ട്ടിലെന്ന് വ്യക്തമായി. കൈവശം സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുണ്ടോ എന്നും സംശയമുണ്ട് .

Other News in this category4malayalees Recommends