സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി വീട്ടില്‍ ഒളിച്ചിരുന്നു ; ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കുകയായിരുന്നു ; സാമിനെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള മൊഴിയിങ്ങനെ

സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി വീട്ടില്‍ ഒളിച്ചിരുന്നു ; ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലക്കുകയായിരുന്നു ; സാമിനെ കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള മൊഴിയിങ്ങനെ
മെല്‍ബണ്‍ കൊലപാതകത്തില്‍ ഓസ്‌ത്രേലിയന്‍ പോലീസ് അന്വേഷണം ശരിയായി നീങ്ങിയപ്പോള്‍ കുടുങ്ങിയത് സാമിന്റെ ഭാര്യയും കാമുകന്‍ അരുണും. പോലീസ് കസ്റ്റഡിയില്‍ വച്ച് അരുണ്‍ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു. ഇതിന്റെ ഓഡിയോ പോലീസ് കോടതിയില്‍ ഹാജരാക്കി.

ഓറഞ്ച് ജ്യൂസില്‍ സയനൈഡ് ചേര്‍ത്ത് സാമിന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നുവെന്നും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് നന്നായി കലരുന്നതുകൊണ്ടാണ് ഈ ജ്യൂസ് തന്നെ തെരഞ്ഞെടുത്തതെന്നും അരുണ്‍ മൊഴി നല്‍കി. സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടിലും പരിസരത്തുമായി ഒളിച്ചുനിന്ന ശേഷം ആരുമറിയാതെ അരുണ്‍ വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നുവെന്നും, അതിനു ശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും, ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു എന്നും അരുണ്‍ പറയുന്നു.

സാം മരിക്കുന്നതിന് മുന്‍പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ്. അരുണിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും ഇതില്‍ നിന്നും അരുണിന്റെ ഫോണിലേക്ക് നടത്തിയ കോളുകളുടെ ലിസ്റ്റും തെളിവുകളായി ജൂറിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു. സാമിന്റെ മൃതദേഹം സംസ്‌കരിച്ച ശേഷം കുട്ടിയുമായി മെല്‍ബണിലേക്ക് പോയ സോഫിയയുടെ നീക്കങ്ങള്‍ പോലീസ് ശ്രദ്ധിച്ചിരുന്നു. സാമിന്റെ മരണശേഷം അരുണും ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഇത് തെളിവായി കോടതിയില്‍ ഹാജരാക്കി.

Other News in this category4malayalees Recommends