നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കാനുള്ള ഒരു രേഖയും വീട്ടില്‍ നിന്ന് പിതാവ് ചാക്കോയ്ക്ക് കണ്ടെത്താനായില്ല ; കുടുംബം പറയുന്നത് പച്ചകള്ളമാണെന്ന് നാട്ടുകാരും

നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കാനുള്ള ഒരു രേഖയും വീട്ടില്‍ നിന്ന് പിതാവ് ചാക്കോയ്ക്ക് കണ്ടെത്താനായില്ല ; കുടുംബം പറയുന്നത് പച്ചകള്ളമാണെന്ന് നാട്ടുകാരും


കെവിന്‍ വധക്കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയുടെ വാദം പൊളിഞ്ഞു. നീനുവിന് മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും തെന്‍മലയിലെ വീട്ടില്‍ നിന്നും കണ്ടെത്താനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രേഖകള്‍ കോടതിയിലെത്തിക്കുമെന്ന് ചാക്കോയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്നായിരുന്നു ചാക്കോയുമായി പോലീസ് തെന്‍മലയിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട് മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും രേഖകളൊന്നും കിട്ടിയില്ല. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ചാക്കോയെ സ്വദേശമായ ഒറ്റക്കല്ലില്‍ എത്തിച്ചത്. ഒരുമണിക്കൂറോളം വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും നീനുവിന്റെ ചികിത്സാരേഖകള്‍ ഒന്നും ലഭിച്ചില്ല.

ചാക്കോയുടെ അഭിഭാഷകനും പോലീസുകാരും ഒപ്പമുണ്ടായിരുന്നു. പരിശോധന ഒരു മണിക്കൂര്‍ നീണ്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും കണ്ടെടുക്കാനായില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി രേഖകള്‍ സംഘടിപ്പിക്കാനാണ് ഇനി ചാക്കോയുടെ നീക്കം. അഭിഭാഷകനെ അതിന് ചുമതലപ്പെടുത്തി. ചാക്കോയെ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേര്‍ വീടിന് പരിസരത്ത് തടിച്ച് കൂടുകയും ചാക്കോയെ കൂകി വിളിച്ചു.

അതേസമയം നീനുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പറയുന്നത് കളവാണെന്ന് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതികരിച്ചു. ഇതിനിടെ ചാക്കോയുടെ ബന്ധുക്കളും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. നേരത്തെ തന്നെ മാനസിക രോഗത്തിന് ചികില്‍സിച്ചിട്ടില്ലെന്ന് നീനുവും വിശദീകരിച്ചിരുന്നു. അച്ഛനും അമ്മയും തമ്മില്‍ എന്നും അടിപിടിയായിരുന്നു. ഇത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി. ഇതോടെ മനഃശാസ്ത്രജ്ഞയുടെ അടുത്തുകൊണ്ടു പോയി. അവരോട് എല്ലാം പറഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കുമാണ് കൗണ്‍സിലിങ് വേണ്ടതെന്ന് കൗണ്‍സിലര്‍ പറഞ്ഞതായും നീനു വെളിപ്പെടുത്തിയിരുന്നു.


Other News in this category4malayalees Recommends