വിവാഹ മോചനത്തെ കുറിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ മര്‍ദ്ദനമേറ്റ ഭാര്യാ മാതാവ് മരിച്ചു. ഡല്‍ഹിയിലെ കേശവ്പുരത്താണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടന്ന തര്‍ക്കത്തിനിടെയാണ് അഫ്രോസ് എന്നയാള്‍ ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ ഭാര്യയ്ക്കും പരിക്കേറ്റു.
ഗര്‍ഭിണിയായ ഭാര്യയോട് അഫ്രോസ് നിരന്തരം വിവാഹ മോചനത്തിനായി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ യുവതി ഇതിന് സമ്മതിച്ചിരുന്നില്ല. രണ്ടു ദിവസം മുമ്പ് മകളെ കാണാനെത്തിയ അമ്മയുടെ മുന്നില്‍വച്ചും ഇവര്‍ തര്‍ക്കിച്ചു. ഒടുവില്‍ തര്‍ക്കം രൂക്ഷമാകുകയും തര്‍ക്കത്തില്‍ അകപ്പെട്ട ഭാര്യാ മാതാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. പരിക്കേറ്റ അവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മര്‍ദ്ദനമേറ്റ യുവതി ചികിത്സയിലാണ്. കൊലയ്ക്ക് ശേഷം അഫ്രോസ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കേശവ് പുരം പോലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.