യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ ശ്രീ എബ്രഹാം ജോര്‍ജ്ജിന് ഷെഫീല്‍ഡ് മലയാളികള്‍ നാളെ വിട പറയും

യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ ശ്രീ എബ്രഹാം ജോര്‍ജ്ജിന് ഷെഫീല്‍ഡ് മലയാളികള്‍ നാളെ വിട പറയും
യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ എബ്രഹാം ജോര്‍ജ്ജിന്റെ വിയോഗം ഏവരേയും വേദനയിലാഴ്ത്തി. നാളെ യുകെ മലയാളി സമൂഹം അദ്ദേഹത്തിന് വിട നല്‍കും. രാവിലെ 9 മുതല്‍ 1.30 വരെ ഷെഫീല്‍ഡിലെ സെന്റ് പാട്രിക്‌സ് കാത്തലിക് ചര്‍ച്ചിലാണ് പൊതു ദര്‍ശനം. പൂക്കളും റീത്തുകളും ഒഴിവാക്കി സംഭാവനകള്‍ ദേവാലയത്തില്‍ സ്ഥാപിക്കുന്ന പ്രോസ്റ്റ്‌റ്റേറ്റ് കാന്‍സര്‍ യുകെയുടെ ഡൊണേഷന്‍ ബോക്‌സിലേക്ക് നിക്ഷേപിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം എബ്രഹാം മരണമടഞ്ഞത്.

വര്‍ഷങ്ങളായി യുകെയിലെത്തി പുതു തലമുറകള്‍ക്ക് വരെ മാര്‍ഗ്ഗദര്‍ശിയായി നിന്ന ഇദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായ വ്യക്തിയായിരുന്നു. മലയാളി അസോസിയേഷനുകളുടെ സജീവ പ്രവര്‍ത്തകനുമായ അബ്രഹാമിന്റെ വിടവാങ്ങലില്‍ ഷെഫീല്‍ഡ് മലയാളി സമൂഹം വേദനയിലാണ്.

കുറച്ചുവര്‍ഷം മുമ്പാണ് അബ്രാമിന് പ്രോസ്‌ട്രേറ്റ് കാന്‍സര്‍ പിടികൂടിയത്.തുടര്‍ന്ന് വിദഗ്ധ ചികിത്സകളെല്ലാം നടന്നു വരികയെയാണ് മരിച്ചത്. അസുഖം കണ്ടെത്തിയ ശേഷം ഡോക്ടര്‍മാര്‍ ഗുരുതരമെന്ന് അറിയിച്ചിട്ടും തന്റെ മനോബലം കൊണ്ട് രോഗത്തെ തോല്‍പ്പിച്ചാണ് ഇത്രയും കാലം അബ്രഹാം ജീവിച്ചത്.

ഷെഫീല്‍ഡ് മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും യുക്മയുടെ സ്ഥാപന നേതാക്കളില്‍ ഒരാളുമായിരുന്നു. 2005ല്‍ തുടങ്ങിയ ഷെഫീല്‍ഡ് അസോസിയേഷനില്‍ രണ്ടു പ്രാവശ്യം പ്രസിഡന്റാകുകയും കമ്മറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. യുക്മ ദേശീയ കമ്മറ്റിയില്‍ നാലു പ്രാവശ്യം അംഗമായിരുന്നു. അസുഖ ബാധിതനെങ്കിലും അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.യുകെയിലെ മാഞ്ചസ്റ്റര്‍ മാര്‍ത്തോമാ സഭ ഇടവകയുടെ വൈസ് പ്രസിഡന്റുമായിരുന്നു.

കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമായ എബ്രഹാം പ്രമുഖമായ തെക്കേമലയിലെ വരാമണ്ണില്‍ കുടുംബാംഗമാണ്. ഭാര്യ സൂസന്‍ ജോര്‍ജ്ജ്. ഡോ സുജിത് അബ്രഹാം (ജി പി). സിബിന്‍ എബ്രഹാം എന്നിവരാണ് മക്കള്‍. ഷെറിന്‍, അനു എന്നിവര്‍ മരുമക്കള്‍ .


Other News in this category4malayalees Recommends