ജെസ്‌നയുടെ തിരോധാനം ; പാര്‍ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം ; അന്വേഷണ സംഘം മലപ്പുറത്ത് പരിശോധനയില്‍

ജെസ്‌നയുടെ തിരോധാനം ; പാര്‍ക്കിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം ; അന്വേഷണ സംഘം മലപ്പുറത്ത് പരിശോധനയില്‍
പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്ക് വേണ്ടി അന്വേഷണ സംഘം മലപ്പുറത്ത്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ജെസ്‌ന എത്തിയിരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം മലപ്പുറത്ത് എത്തിയിരുന്നു. എന്നാല്‍ പാര്‍ക്കില്‍ കണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയ്ക്ക് ജെസ്‌നയുമായി സാമ്യമില്ലെന്ന് പാര്‍ക്ക് മാനേജര്‍ മൊഴി നല്‍കിയതോടെ ജെസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം വീണ്ടും വഴിമുട്ടിയ അവസ്ഥയിലായി.

ജെസ്‌ന വന്നുവെന്ന് സംശയിച്ച പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വീണ്ടും പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ജെസ്‌ന പാര്‍ക്കില്‍ എത്തിയിട്ടില്ലെന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം ശേഖരിച്ചു. ജെസ്‌നയെ കണ്ടതായി പറഞ്ഞ നാലു പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

കോട്ടക്കുന്നിലെ ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജെസ്‌നയെ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണ സംഘം മലപ്പുറത്ത് എത്തിയത്. മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് ജെസ്‌നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് പത്തനംതിട്ട കൊല്ലമുള്ള സ്വദേശി ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത് .

Other News in this category4malayalees Recommends