ബ്രിട്ടീഷുകാര്‍ വര്‍ഷത്തില്‍ 400 പൗണ്ടിലധികം മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ക്കും അഡീഷണല്‍ ഫീസുകകള്‍ക്കുമായി ചെലവാക്കേണ്ടി വരുന്നു; കസ്റ്റമര്‍മാരെ പിഴിയുന്ന കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നില്‍

ബ്രിട്ടീഷുകാര്‍ വര്‍ഷത്തില്‍ 400 പൗണ്ടിലധികം മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ക്കും അഡീഷണല്‍ ഫീസുകകള്‍ക്കുമായി ചെലവാക്കേണ്ടി വരുന്നു; കസ്റ്റമര്‍മാരെ പിഴിയുന്ന കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നില്‍
മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ വകയില്‍ ബ്രിട്ടീഷുകാര്‍ 400 പൗണ്ടിലധികം വര്‍ഷത്തില്‍ നല്‍കേണ്ടി വരുന്നുവെന്ന് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നു.ഇത്തരത്തില്‍ കസ്റ്റമര്‍മാരെ പിഴിയുന്ന കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് മുന്നിലെന്നും വ്യക്തമായിട്ടുണ്ട്. അപ്രതീക്ഷിത ചെലവുകള്‍ക്കായി ആളുകള്‍ പ്രതിവര്‍ഷം ശരാശരി 37.81പൗണ്ട് ചെലവഴിക്കേണ്ടി വരുന്നുവെന്നു വെളിപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പഠനമനുസരിച്ച് കൃത്യമായി പറഞ്ഞാല്‍ ബ്രിട്ടീഷുകാര്‍ വര്‍ഷത്തില്‍ 416 പൗണ്ടാണ് ഇത്തരത്തില്‍ നല്‍കേണ്ടി വരുന്നത്.

ഹിഡന്‍ ചാര്‍ജുകള്‍, ബുക്കിംഗ് ഫീസ് എന്നിവ വകയിലാണിങ്ങനെ അധികം പണം ബ്രിട്ടീഷുകാര്‍ക്ക് നല്‍കേണ്ടി വരുന്നത്.2000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പോളിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം ഓരോരുത്തരും ട്രാവല്‍ ബുക്കിംഗുകള്‍ക്കും ഗിഗ് ടിക്കറ്റുകള്‍ക്കും വിദേശത്തേക്ക് ട്രാന്‍സാക്ഷനുകള്‍ നിര്‍വഹിക്കാനും പ്രതിമാസം ആഡഡ് ചാര്‍ജുകള്‍ക്കായി ഏതാണ്ട് 35 പൗണ്ടാണ് ചെലവാക്കുന്നത്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കായി ഏതാണ്ട് 12 പൗണ്ടാണ് ബ്രിട്ടീഷുകാര്‍ക്ക് ചെലവാക്കേണ്ടി വരുന്നത്.

ഓണ്‍ലൈന്‍ ബോയിലര്‍ കമ്പനിയായ ബോക്‌സ്റ്റാണീ പഠനം നടത്തിയിരിക്കുന്നത്. ജീവിതാവശ്യങ്ങള്‍ക്കായി ഓരോ മാസവും നാം വമ്പന്‍ തുകകളാണ് നല്‍കേണ്ടി വരുന്നതെന്നാണ് ബോക്‌സ്റ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായ അലന്‍ ഡിക്കിന്‍സന്‍ പറയുന്നത്.നാം അറിയാതെ ഇത്തരത്തില്‍ നിരവധി ഹിഡന്‍ ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. മോര്‍ട്ട്‌ഗേജ് തിരിച്ചടവ്, വാടക നല്‍കല്‍, ഗ്രോസറി വാങ്ങല്‍, തുണികള്‍ വാങ്ങല്‍ തുടങ്ങിയ വേളയിലാണ് ഇത്തരം ഹിഡന്‍ ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഗിഗിനോ അല്ലെങ്കില്‍ ഇവന്റ് ടിക്കറ്റുകള്‍ക്കോ ആയി ബ്രിട്ടീഷുകാര്‍ വര്‍ഷത്തില്‍ 22 പൗണ്ടിലധികം ചെയ്യേണ്ടിയിരിക്കുന്നുവെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ ബുക്കിംഗുകള്‍ക്കായി ഈ വകയില്‍ 30 പൗണ്ടിലധികമാണ് ചെലവാക്കേണ്ടി വരുന്നത്. മൂന്നിലൊരാള്‍ വീതം ഇത്തരത്തിലുള്ള ഹിഡന്‍ ചാര്‍ജുകള്‍ അഥവാ അഡീഷണല്‍ ഫീസിനെതിരെ പരാതികള്‍ സമര്‍പ്പിക്കുന്നുണ്ടെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends