രണ്ടുവര്‍ഷമായി തുടരുന്ന അടുപ്പം ; വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ മേജറിന്റെ ഭാര്യ അകന്നു ; ഇതിന്റെ പ്രതികാരമായി അറും കൊല ; കഴുത്തറത്ത ശേഷം മൃതദേഹത്തില്‍ വാഹനം കയറ്റിയിറക്കി

രണ്ടുവര്‍ഷമായി തുടരുന്ന അടുപ്പം ; വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ മേജറിന്റെ ഭാര്യ അകന്നു ; ഇതിന്റെ പ്രതികാരമായി അറും കൊല ; കഴുത്തറത്ത ശേഷം മൃതദേഹത്തില്‍ വാഹനം കയറ്റിയിറക്കി
സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊല്ലാന്‍ മേജര്‍ നിഖില്‍ ഇറങ്ങിയത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള പ്രതികാരം കൊണ്ട്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മേജര്‍ നിഖില്‍ ഹോണ്ട അറസ്റ്റിലായി.ബന്ധം അവസാനിപ്പിക്കാമെന്ന് ഷൈലജ പറഞ്ഞതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചു. യുപി മീററ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

2009ലാണ് ഷൈലജയും അമിത്തും വിവാഹിതരാകുന്നത്. നാഗാലാന്‍ഡിലെ ദിമാപുറില്‍ വച്ച് മൂന്നു വര്‍ഷം മുമ്പാണ് നിഖിലെ ഷൈലജ പരിചയപ്പെടുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ അടുത്തിടെ പരിശീലനത്തിനായി അമിത്തിനെ വെസ്റ്റ് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി.

ഷൈലജയോട് നിഖിലിന് ഏറെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിയ്ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ആറു വയസ്സുകാരന്റെ അമ്മയായ ഷൈലജ ഇതിന് വിസമ്മതിച്ചു. അമിത്തിനും ഈ ബന്ധത്തെ കുറിച്ച് ചില സൂചനയുണ്ടായിരുന്നു. അതിനിടെ ശനിയാഴ്ച ദിമാപൂറില്‍ നിന്ന് നിഖില്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന് സമീപം കാണണമെന്നും പറഞ്ഞു. തുടര്‍ന്ന് ഷൈലജ ഫിസിയോ തെറാപ്പി സെക്ഷന്‍ വേണ്ടി ഔദ്യോഗിക വാഹനത്തില്‍ പോയി ഡ്രൈവറെ മടക്കി അയച്ചു. ഈ സമയം നിഖില്‍ കാറുമായി എത്തി.ഷൈലജ നിഖിലിന്റെ കാറില്‍ കയറിപോകുന്ന ദൃശ്യം പോലീസിന് കിട്ടി. ഉച്ചയ്ക്ക് ഒന്നരയോടെ യുവതിയുടെ മൃതദേഹം വാഹനമിടിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ കഴുത്തു മുറിച്ചിട്ടുള്ളതായും വ്യക്തമായി. ദേഹത്ത് വാഹനം കയറ്റി ഇറക്കുകയായിരുന്നു. മുഖത്തും വാഹനം കയറിപ്പോയിട്ടുണ്ട്. ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.


Other News in this category4malayalees Recommends