മുളകും വിറകും വിറ്റ് ജീവിക്കുന്ന ഈ അച്ഛനും മകളും രക്ഷിച്ചത് രണ്ടായിരത്തോളം ജീവനുകള്‍

മുളകും വിറകും വിറ്റ് ജീവിക്കുന്ന ഈ അച്ഛനും മകളും രക്ഷിച്ചത് രണ്ടായിരത്തോളം ജീവനുകള്‍
ത്രിപുരയില്‍ നിന്നുള്ള ഈ വാര്‍ത്ത എല്ലാവരേയും ഇരുത്തി ചിന്തിക്കും. രണ്ടായിരത്തോളം പേരുടെ ജീവന്‍ രക്ഷിച്ചത് മുളകും വിറകും വിറ്റ് ജീവിക്കുന്ന ഈ അച്ഛനും മകളുമാണ്.

തീവണ്ടിയുടെ പാളം തെറ്റാറായെന്ന് മലമുകളില്‍ നിന്ന് കണ്ട സ്വപാന്‍ ഉടനെ എടുത്തു ചാടി. ധരിച്ചിരുന്ന കുപ്പായം ഊരി ശക്തമായി വീശി കാണിച്ചു. മകള്‍ സോമതിയും സ്വപാനൊപ്പം ചേര്‍ന്നു. വണ്ടി നിര്‍ത്തുമെന്ന് സ്വപാന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല, പക്ഷേ സ്വപാന്റെയും മകളുടെയും പ്രയത്‌നം ഫലം കണ്ടു. ഡ്രൈവര്‍ തീവണ്ടി നിര്‍ത്തി. രണ്ടായിരത്തോളം ആളുകളാണ് ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നും ധര്‍മ്മനഗറിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സ്ഥാനം തെറ്റിയ നിലയിലായിരുന്നു റെയില്‍പാളം. സ്വപാന്റെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. സ്വപാന്റെ സിഗ്‌നല്‍ കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഡ്രൈവര്‍ സോനു കുമാറും പറയുന്നു.

ത്രിപുരയിലെ ധഞ്ചാര ഗ്രാമത്തിലുള്ള ഗോത്രവര്‍ഗ്ഗത്തില്‍ പെടുന്നവരാണ് സ്വപാന്റെ കുടുംബം. സ്വപാന്റെ രക്ഷാപ്രവര്‍ത്തനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്നും സാമ്പത്തികസഹായം നല്‍കുമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അറിയിച്ചിട്ടുണ്ട്

Other News in this category4malayalees Recommends