കൂലിപ്പണിക്കാരനായ പിതാവിനോട് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വാശിയെടുത്ത് മകന്‍ ; പറ്റില്ലെന്ന് പറഞ്ഞ അച്ഛനെ 19 കാരന്‍ തൂമ്പയുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൂലിപ്പണിക്കാരനായ പിതാവിനോട് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് വാശിയെടുത്ത് മകന്‍ ; പറ്റില്ലെന്ന് പറഞ്ഞ അച്ഛനെ 19 കാരന്‍ തൂമ്പയുപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി
കാണ്‍പൂര്‍ ; സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള ആവശ്യം നിരസിച്ച വൃദ്ധനായ പിതാവിനെ കൗമാരക്കാരനായ മകന്‍ തൂമ്പയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഫത്തേപ്പൂരില്‍ ഫോണ്‍ വാങ്ങാന്‍ പണം ചോദിച്ച് 19 കാരനായ മകന്‍ 60 വയസ്സുള്ള പിതാവുമായി വഴക്കുണ്ടാക്കി. ഒടുവില്‍ തൂമ്പയെടുത്ത് പിതാവിന്റെ തലയടിച്ച് തകര്‍ത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ നാട്ടുകാര്‍ പിടികൂടി.

ആനന്ദ് കിഷോര്‍ തിവാരിയെന്ന കൗമാരക്കാരനാണ് അച്ഛനോട് ക്രൂരത കാട്ടിയത്. കുല്‍ഖേഡാ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്ത് മോട്ടോര്‍ പുരയിടത്തിലായിരുന്നു വഴക്കിട്ടത്. നാലു അണ്‍മക്കളുടെ പിതാവാണ് കൃഷ്ണകുമാര്‍. മൂത്തമകന്‍ ബ്രിജ്കിഷോര്‍ വിവാഹത്തിന് ശേഷം മറ്റൊരു ഗ്രാമത്തിലാണ് താമസം. മറ്റു മൂന്നു മക്കളും ഭാര്യയുമായി കൃഷ്ണകുമാര്‍ താമസിക്കുന്നത് ഉല്‍ഖേഡാ ഗ്രാമത്തിലെ തറവാട്ടു വീട്ടിലാണ്.

ആനന്ദ് പണത്തിന് വേണ്ടി പിതാവുമായി വഴക്കുണ്ടാക്കുക പതിവാണ്. ഇത്തവണ വഴക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും വാട്ടര്‍പമ്പ് ഹൗസിലും പതിവുപോലെ വഴക്കുണ്ടാക്കുകയും മനോ നിയന്ത്രണം വിട്ടുപോയ ആനന്ദ് തൂമ്പ എടുത്തുകൊണ്ട് വന്ന് പിതാവിന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കിഷന്‍ കുമാറിന്റെ കരച്ചില്‍ കേട്ടവര്‍ ആനന്ദിനെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends