മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദേവാലയത്തില്‍ വി. യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം വെഞ്ചിരിച്ചു

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദേവാലയത്തില്‍ വി. യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം വെഞ്ചിരിച്ചു

ചിക്കാഗോ: സ്‌നേഹത്തിന്റെ അപ്പസ്‌തോലനും മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ദേവാലയത്തിലെ സ്വര്‍ഗീയ മധ്യസ്ഥനും ആയ വി.യോഹന്നാന്‍ ശ്ലീഹായുടെ തിരുസ്വരൂപം


ചിക്കാഗോ സെ.മേരീസ് ദേവാലയത്തില്‍ വെഞ്ചരിച്ചു. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ മധ്യസ്ഥനും കൂടിയാണ് യോഹന്നാന്‍ ശ്ലീഹാ. ജൂണ്‍ ഇരുപത്തി നാലാം തീയതി പത്തുമണിക്കുള്ള വി.കുര്‍ബാനയ്ക്കുശേഷം ആണ് തിരുസ്വരൂപ വെഞ്ചരിപ്പ് കര്‍മം നടത്തിയത് . ഫാ.എബ്രഹാം കളരിക്കല്‍ അന്നു നടന്ന

വിശുദ്ധ കുര്‍ബാനയിലും വെഞ്ചിരിപ്പ് കര്‍മ്മത്തിലും മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ജോസഫ് പുത്തന്‍പുരയില്‍ , ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. റ്വെഞ്ചരിപ്പ് വേളയില്‍ യോഹന്നാന്‍ സ്ലീഹായെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രത്യേക ഗാനം ഗായകസംഘം ആലപിച്ചു . ബഹു. ബിന്‍സച്ചന്‍ തിരുസ്വരൂപം സ്‌പോണ്‍സര്‍ ചെയ്ത റാജി പാറേട്ടിനെ തദവസരത്തില്‍ അഭിനന്ദിച്ച് സംസാരിച്ചു. മാഞ്ഞൂര്‍ സെന്റ് ജോണ്‍സ് ഇടവകയില്‍ നിന്നും നിരവധി ജനങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുകയും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു.


സ്റ്റീഫന്‍ ചൊള്ളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends