യുഎസും ജപ്പാനും സംയുക്ത സൈനിക അഭ്യാസം തുടരാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്പങ്കാളിയെന്ന നിലയില്‍ തങ്ങളോടുള്ള വാഗ്ദാനങ്ങളും ഉത്തരവാദിത്വങ്ങളും അമേരിക്ക പാലിക്കുമോയെന്നുള്ള ജപ്പാന്റെ ആശങ്ക നീക്കാനായിരുന്നു യുഎസ് ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസ് രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കിടെ ശ്രമിച്ചത്. ഉത്തകൊറിയയെ ആണ്വായുധ മുക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ തങ്ങളോടുള്ള ഉത്തരവാദിത്വങ്ങള്‍ അമേരിക്ക മറക്കുമോയെന്ന ആശങ്ക ജപ്പാന് പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റിസ് ഇത് നീക്കാനായി മുന്നിട്ടിറങ്ങിയത്.
ഈ ആവശ്യാര്‍ത്ഥം മാറ്റിസ് ജപ്പാനീസ് ഡിഫെന്‍സ് മിനിസ്റ്ററായ ഇറ്റ്സ്നോറി ഓമോഡെറയുമായി ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ സൈന്യങ്ങള്‍ തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനത്തിന് എത്ര മാത്രം മുന്‍ഗണന നല്‍കുന്നുവെന്നതിന്റെ ഏറ്റവും വലിയ സൂചനയാണീ ചര്‍ച്ചയെന്നും മാറ്റിസ് ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് വിവരിച്ചിരുന്നു. ഈ നിര്‍ണായകമായ സമയത്ത് ഉത്തരകൊറിയയുമായി യുഎസ് മുമ്പില്ലാത്ത വിധത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ദീര്‍ഘകാലമായി ജപ്പാനും യുഎസും തമ്മിലുള്ള ബന്ധത്തിന് യാതൊരു ഇടിവുമുണ്ടാകില്ലെന്നും അത് സുദൃഢമാണെന്നുമാണ് മാറ്റിസ് ഉറപ്പേകുന്നത്.
ഉത്തരകൊറിയയുമായി യുഎസ് നടത്തുന്ന വിശദമായ ചര്‍ച്ചകള്‍ ജപ്പാന്-യുഎസ് ബന്ധത്തെ ബാധിക്കില്ലേയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് മാറ്റിസ് ആവര്‍ത്തിക്കുന്നു. ഇതിന് മുമ്പ് കരാറുകളില്‍ നിന്നും പിന്മാറിയ ചരിത്ര ഏറെ ഉത്തരകൊറിയക്കുണ്ടെന്നും അതിനാല്‍ ആ രാജ്യത്തിന് മേലുള്ള ഉപരോധങ്ങള്‍ നിലനിര്‍ത്തണമെന്ന് ഈ മാസം ആദ്യം ഓമോഡെറ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. സിംഗപ്പൂരില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നത്. രാജ്യത്തെ ആണവനിരായുധീകരിക്കാമെന്ന വാഗ്ദാനം പ്യോന്‍ഗ്യാന്‍ഗ് 1994ല്‍ തന്നെ ഉയര്‍ത്തിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചിരുന്നു.