ബഹ്‌റൈന്‍ ലാല്‍കെയേര്‍സ് അപലപിച്ചു.

ബഹ്‌റൈന്‍ ലാല്‍കെയേര്‍സ് അപലപിച്ചു.

അമ്മ എക്‌സികൃുട്ടീവ് കമ്മറ്റി ഐക്യകണ്‌ഠ്യേന എടുത്ത ഒരു തീരുമാനത്തിനെതിരെ മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ മഹാതാരത്തിന്റെ കോലം കത്തിക്കുകയും, വീടിന് മുന്‍പില്‍ റീത്ത് വെക്കുകയും ചെയ്യുന്ന നീചമായ പ്രവൃത്തിയെ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് എക്‌സികൃുട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് ശക്തമായി അപലപിച്ചതായി പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം.ഫൈസല്‍ എന്നിവര്‍ സംയുക്തമായിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞു ഇടക്കാലത്ത് ഒരു പ്രവാസിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയ കൊടും ക്രൂരതക്കും അനീതിക്കും കൂട്ടുനിന്ന ഒരു യുവ വിപ്‌ളവ പ്രസ്ഥാനവും , ഒരു പെണ്ണിന്റെ പേരില്‍ ഉല്‍ബുദ്ധ സംസ്ഥാനത്തെ തന്നെ ശിഥിലമാക്കി നാശത്തിന്റെ വക്കിലെത്തിച്ച മഹത് പ്രസ്ഥാനത്തിന്റെ യുവജന പ്രസ്ഥാനവും ഇത്തരം വില കുറഞ്ഞ പോരാട്ടങ്ങള്‍ക്ക് ഇറങ്ങും മുന്‍പ് സ്വന്തം ധാര്‍മ്മികമൂല്ലൃത്തെ കുറിച്ച് സ്വയം വിലയിരുത്തുന്നത് നന്നാവുമെന്നും അമ്മയെന്ന സംഘടന അവശതയനുഭവിക്കുന്ന നൂറ് കണക്കിന് കലാകാരന്‍മാരുടെ അത്താണിയാണെന്ന സതൃം എന്തൊക്കെയോ മറച്ചുപിടിക്കാനുള്ള നിങ്ങളുടെ നീചമായ രാഷ്‌രീയ കളികളില്‍ മറന്നു പോകരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു

Other News in this category4malayalees Recommends