യുഎസിലേക്ക് അനധികൃതമായെത്തുന്നവരെ കുടുംബസമേതം തടഞ്ഞ് വച്ച് നാടുകടത്താനാണാഗ്രഹം; പക്ഷേ ചില സാഹചര്യങ്ങളില്‍ കുട്ടികളെ കൂടുതല്‍ കാലം കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കേണ്ടി വരുന്നു; കോടതിയില്‍ വിശദീകരണം നല്‍കി ട്രംപ് ഭരണകൂടം

യുഎസിലേക്ക് അനധികൃതമായെത്തുന്നവരെ കുടുംബസമേതം തടഞ്ഞ് വച്ച് നാടുകടത്താനാണാഗ്രഹം; പക്ഷേ ചില സാഹചര്യങ്ങളില്‍ കുട്ടികളെ കൂടുതല്‍ കാലം കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കേണ്ടി വരുന്നു; കോടതിയില്‍ വിശദീകരണം നല്‍കി ട്രംപ് ഭരണകൂടം
യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നവരെ കുടുംബസമേതം തടഞ്ഞ് വച്ച് നാടു കടത്തുന്നതിനാണ് വൈറ്റ് ഹൗസ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചില സാഹചര്യങ്ങള്‍ മൂലം കുട്ടികളെ നേരത്തെ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കാലം കുടുംബങ്ങളില്‍ നിന്നും വേര്‍പിരിച്ച് താമസിപ്പിക്കേണ്ടി വരുന്നുവെന്നുമുള്ള വിശദീകരണവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തി. യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുതുതായി ഫയല്‍ ചെയ്തിരിക്കുന്ന കോടതി രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ കുട്ടികളെ അച്ഛനമമ്മാരില്‍ നിന്നും വേര്‍പിരിച്ച് വളരെ കാലം താമസിപ്പിക്കുന്ന സീറോ ടോളറന്‍സ് നയത്തിനെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആഗോളതലത്തില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഡിപ്പാര്‍ട്ട്‌മെന്ററ് ഈ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഇത്തരം കുടുംബങ്ങള്‍ വിമാനത്താവളങ്ങളിലോ തുറമുഖങ്ങളിലോ പിടിയിലാകുമ്പോള്‍ അവരെ ഒരുമിച്ച് ഡിറ്റെയിന്‍ ചെയ്യാനാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നു.

ഫ്‌ലോറെസ് എഗ്രിമെന്റ് എന്നറിിയപ്പെടുന്ന ഒരു ദശാബ്ദം പഴക്കമുള്ള സെറ്റില്‍മെന്റ് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ഡിറ്റെയിന്‍ ചെയ്താല്‍ അവരെ 20 ദിവസത്തിനുള്ളില്‍ വിട്ടയക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ഇത് ലംഘിച്ച് കുട്ടികളെ നിരവധി ദിവസങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സെന്ററുകൡ കസ്റ്റഡിയില്‍ വയ്ക്കുന്നതിനെതിരെയാണ് കടുത്ത പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇത്തരംസെന്ററുകളില്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട് ചെറിയ കുട്ടികള്‍ ദിവസങ്ങളോളം കഴിച്ച് കൂട്ടേണ്ടി വരുന്നതിനാല്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം താറുമാറാകുന്നുവെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Other News in this category4malayalees Recommends