ക്യൂബെക്കില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇനി 600ഡോളര്‍ വരെ പിഴ; പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഡിവൈസുകളിലേതെങ്കിലുമൊന്ന് ഉപയോഗിച്ചാല്‍ അഞ്ച് ഡിമെറിറ്റ് പോയിന്റുകളും ചുമത്തപ്പെടും; കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെടും

ക്യൂബെക്കില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇനി 600ഡോളര്‍ വരെ പിഴ; പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഡിവൈസുകളിലേതെങ്കിലുമൊന്ന് ഉപയോഗിച്ചാല്‍ അഞ്ച് ഡിമെറിറ്റ് പോയിന്റുകളും ചുമത്തപ്പെടും;  കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യപ്പെടും

ക്യൂബെക്കില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ കുത്തനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടുന്ന പുതിയ കടുത്ത നിയമങ്ങളുമായി അധികൃതര്‍ രംഗത്തെത്തി. ഇത് പ്രകാരം ഇനി മുതല്‍ വണ്ടിയോടിക്കുന്നതിനിടയില്‍ മൊബൈലില്‍ ടെക്‌സ്റ്റിംഗ് നിര്‍വഹിച്ചാല്‍ 600ഡോളര്‍ വരെ പിഴ നല്‍കേണ്ടി വന്നേക്കാം. പുതിയ നിയമം അനുസരിച്ച് ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുന്നതിനിടെ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഡിവൈസുകളിലേതെങ്കിലുമൊന്ന് ഉപയോഗിക്കുകയാണെങ്കില്‍ 300 ഡോളറിനും 600 ഡോളറിനും ഇടയില്‍ പിഴ നല്‍കേണ്ടി വരും.


ഇതിന് മുമ്പ് ഇത് 80 ഡോളര്‍ മുതല്‍ 100 ഡോളര്‍ വരെയായിരുന്നു. കൂടാതെ നാല് ഡിമെറിറ്റ് പോയിന്റുകളെന്നത് അഞ്ചാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സുകള്‍ മൂന്ന്, ഏഴ് അല്ലെങ്കില്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. സൈക്ലിസ്റ്റുകള്‍ വണ്ടിയോടിക്കുന്നതിനിടയില്‍ ഇലക്ട്രോണിക്‌സ് ഡിവൈസുകള്‍ ഉപയോഗിക്കുന്നതിനോ അല്ലെങ്കില്‍ ഹെഡ്‌ഫോണുകള്‍ ധരിക്കുന്നതിനോ പിടിക്കപ്പെട്ടാല്‍ അവരില്‍ നിന്നും 80ഡോളര്‍ മുതല്‍ 100 ഡോളര്‍ വരെ പിഴയായി ഈടാക്കുകയും ചെയ്യും.

ഡ്രൈവിംഗിനിടെ മോട്ടോറിസ്റ്റുകള്‍ക്ക് ഒരു ഇയര്‍ബഡ് ഉപയോഗിക്കുന്നതിന് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നത്. സൈക്ലിസ്റ്റുകള്‍ക്ക് ഹെഡ്‌ഫോണുകള്‍ വണ്ടിയോടിക്കുമ്പോള്‍ ധരിക്കാന്‍ അനുവാദമില്ല.

Other News in this category4malayalees Recommends