ട്രംപ് ഉത്തരകൊറിയയിലുള്ള വിശ്വാസം ബലപ്പെടുത്തി രംഗത്ത്; പ്യോന്‍ഗ്യാന്‍ഗ് പൂര്‍ണമായ അണ്വായുധനിരായുധീകരണത്തെ ഗൗരവമായെടുത്തുവെന്ന് യുഎസ് പ്രസിഡന്റ്; മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റെന്നും താനും ഉന്നും തമ്മില്‍ നല്ല കെമിസ്ട്രിയെന്നും ട്രംപ്

ട്രംപ് ഉത്തരകൊറിയയിലുള്ള വിശ്വാസം ബലപ്പെടുത്തി രംഗത്ത്; പ്യോന്‍ഗ്യാന്‍ഗ് പൂര്‍ണമായ അണ്വായുധനിരായുധീകരണത്തെ ഗൗരവമായെടുത്തുവെന്ന് യുഎസ് പ്രസിഡന്റ്;  മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റെന്നും താനും ഉന്നും തമ്മില്‍ നല്ല കെമിസ്ട്രിയെന്നും ട്രംപ്
അണ്വായുധങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യം ഉത്തരകൊറിയ ഗുരുതരമായി എടുത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അണ്വായുധങ്ങള്‍ ഉപേക്ഷിക്കാന്‍ പ്യോന്‍ഗാന്‍ഗ് പൂര്‍ണമായും തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ച് ട്രംപുമായി നടത്തിയ ചര്‍ച്ചക്കിടെ പൂര്‍ണമായ അണ്വായുധ നിരായുധീകരണം നടത്തുമെന്ന വാഗ്ദാനം ഉത്തരകൊറിയന്‍ നേതാവ് കിം ജോന്‍ഗ് ഉന്‍ ഉയര്‍ത്തിയിരുന്നു.

ഇതിന് പകരമായി തന്റെ ജീവിതകാലം മുഴുവന്‍ ഉത്തരകൊറിയയുടെ നേതാവായി വാഴുന്നതിനുള്ള സുരക്ഷയായിരുന്നു ഉന്‍ അമേരിക്കയില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ട്രംപ് ഇതിന് സമ്മതമേകുകയും ചെയ്തിരുന്നു. അന്നത്തെ വാഗ്ദാനത്തില്‍ നിന്നും ഉന്‍ പുറകോട്ട് പോയെന്ന് പിന്നീട് പുറത്ത് വന്ന വാര്‍ത്തകളെല്ലാം ട്രംപ് ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. രാജ്യത്തെ അണ്വായുധ മുക്തമാക്കുന്ന യജ്ഞങ്ങള്‍ ഉന്‍ നടത്തിക്കൊണ്ടിരിക്കുകയയാണെന്നാണ് ട്രംപ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

അണ്വായുധങ്ങളും രഹസ്യം പ്രൊഡക്ഷന്‍സൗകര്യങ്ങളും മറച്ച് വയ്ക്കാന്‍ പ്യോന്‍ഗ്യാന്‍ഗ് ശ്രമിക്കുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെയാണ് ഉത്തരകൊറിയ പൂര്‍ണമായ അണ്വായുധ മുക്തിക്കായി ഒരുങ്ങുന്നുവെന്ന് ട്രംപ് സ്ഥിരീകരിച്ചിരിക്കുന്നത്. അണ്വായുധം പൂര്‍ണമായി ഉപേക്ഷിക്കുന്നതിനെ ഉത്തരകൊറിയ വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചിരിക്കുന്നതെന്നും അവര്‍ക്ക് അത് നടപ്പിലാക്കാന്‍ ആഗ്രഹവും ആവശ്യവുമേറെയുണ്ടെന്നും താനും ഉന്നും തമമില്‍ ചര്‍ച്ചയില്‍ നല്ലൊരു കെമിസ്ട്രി വര്‍ക്കൗട്ടായിരുന്നുവെന്നും ട്രംപ് വിശദീകരിക്കുന്നു.

Other News in this category4malayalees Recommends